Connect with us

Kerala

ഡോക്ടറും അഭിഭാഷകനും ഉള്‍പ്പെട്ട ലഹരിവേട്ട; പോലീസില്‍ നിന്ന് വിവരങ്ങള്‍ തേടി കസ്റ്റംസ്

ഷോണ്‍ ലഹരി സംഘങ്ങള്‍ക്കിടയില്‍ ദാദ എന്നാണ് അറിയപ്പെടുന്നതെന്നും കസ്റ്റംസ് വെളിപ്പെടുത്തി

Published

|

Last Updated

കൊച്ചി | ഡോക്ടര്‍, അഭിഭാഷകന്‍, ഇവന്റ് മാനേജ്‌മെന്റ് ഉടമ എന്നിവരെ ഇന്നലെ കൊക്കെയ്‌നുമായി ആഡംബര ഹോട്ടലില്‍ നിന്ന് പിടികൂടിയ സംഭവത്തില്‍ പോലീസില്‍ നിന്ന് വിവരങ്ങള്‍ തേടി കസ്റ്റംസ്.

അറസ്റ്റിലായ ഇവന്റ് മാനേജ്മെന്റ് ഉടമ ഷാജി ഫെര്‍ണാണ്ടോ (ഷോണ്‍) ശനിയാഴ്ച കൊച്ചിയില്‍ ക്രൂയിസ് പാര്‍ട്ടി നടത്തിയിരുന്നു. ഇതിലേക്കും ലഹരി എത്തിയിരുന്നതായാണ് പോലീസ് സംശയിക്കുന്നത്. കൊച്ചിയിലെ ആഡംബര ഹോട്ടലിലെ ലഹരിവേട്ടയില്‍ ഡോക്ടര്‍ അടക്കം പിടിയിലായ സംഭവത്തില്‍ അന്വേഷണം ക്രൂയിസ് പാര്‍ട്ടിയിലേക്കും വ്യാപിപ്പിച്ചിരുന്നു.

മുഖ്യപ്രതി ഷോണിന്റെ പണം ഇടപാടും പരിശോധിച്ച് തുടങ്ങി. ഷോണ്‍ ലഹരി സംഘങ്ങള്‍ക്കിടയില്‍ ദാദ എന്നാണ് അറിയപ്പെടുന്നതെന്നും കസ്റ്റംസ് വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഷോണും സംഘവും നടത്തിയ ലഹരി പാര്‍ട്ടിയുടെ വിവരങ്ങളും പുറത്തുവന്നു. പാര്‍ട്ടി തീരുമാനിച്ചിരുന്നത് പുലര്‍ച്ചെ മൂന്ന് മണി മുതല്‍ രാവിലെ 8 മണിവരെ ആയിരുന്നു.

 

 

Latest