Kerala
വി ഡി സതീശനുമായി വികസന സംവാദത്തിനു തയ്യാര്‍: മുഖ്യമന്ത്രി
സംവാദത്തിനു വെല്ലുവിളിച്ച വി ഡി സതീശന് മറുപടിയുമായാണ് മുഖ്യമന്ത്രി രംഗത്തുവന്നത്
തിരുവനന്തപുരം | കേരള വികസനത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി സംവാദത്തിന് തയ്യാറാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ ഡി എഫ് ഭരണ നേട്ടങ്ങളുടെ റിപ്പോര്‍ട്ട് കാര്‍ഡ് പങ്കുവെച്ചാണ് ഇതില്‍ സംവാദമാകാം എന്നാണു മുഖ്യമന്ത്രിയുടെ വെല്ലുവിളി. സംവാദത്തിനു വെല്ലുവിളിച്ച വി ഡി സതീശന് മറുപടിയുമായാണ് മുഖ്യമന്ത്രി രംഗത്തുവന്നത്.
സര്‍ക്കാരിന്റെ എ പ്ലസ് നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു കൊണ്ട് ഇതില്‍ സംവാദമാകാമോ എന്ന ചോദ്യമാണ് മുഖ്യമന്ത്രി ഉയര്‍ത്തിയത്. ഈ വെല്ലുവിളി പ്രതിപക്ഷ നേതാവ് സ്വീകരിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ച വീടുകളുടെ അത്രയും പോലും 10 കൊല്ലം കൊണ്ട് എല്‍ ഡി എഫ് സര്‍ക്കാര്‍ പണിതിട്ടില്ലെന്നാണ് സതീശന്റെ അവകാശവാദം. വിവിധ വകുപ്പുകള്‍ വഴി നടപ്പിലാക്കിയ ഈ പദ്ധതികളുടെ കൃത്യമായ കണക്കുകള്‍ എല്‍ ഡി എഫ് മന്ത്രിമാര്‍ തന്നെ നിയമസഭയില്‍ നല്‍കിയ മറുപടികളിലുണ്ട്.
വികസന കാര്യങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഏത് വേദിയും തുറന്ന സംവാദത്തിന് താന്‍ തയാറാണെന്നും വി ഡി സതീശന്‍ ഇന്നലെ വെല്ലുവിളിച്ചിരുന്നു.
ഡി വൈ എഫ് ഐ വയനാട്ടിലെ കോണ്‍ഗ്രസിന്റെ സ്ഥലത്ത് കുടില്‍ കെട്ടി സമരം നടത്തിയാല്‍ അവരെ അടിച്ചോടിക്കുമെന്നും പ്രതിപക്ഷ നേതാവ് ഭീഷണിപ്പെടുത്തിയിരുന്നു. അത് ഞങ്ങള്‍ വാങ്ങിയ സ്ഥലം ആണെന്നും വി ഡി സതീശന്‍ പറഞ്ഞു.

