Connect with us

Business

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 600 രൂപയുടെ ഇടിവ്

ഗ്രാമിന് 13,500 രൂപയാണ് വില വരുന്നത്.

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപ കുറഞ്ഞു. ഒരു പവന് 1,08,000 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 13,500 രൂപയുമാണ് വില വരുന്നത്. ഗ്രാമിന് 75 രൂപയുടെ കുറവുണ്ട്. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമുള്ള നിരക്കുകളാണിത്.

18 കാരറ്റ് സ്വര്‍ണത്തിന് 88,760 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 11,095 രൂപയുമാണ് വില. ഗ്രാമിന് 60 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിട്ടുള്ളത്.

അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാമിന് 240 രൂപയും 10 ഗ്രാമിന് 2,400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

 

---- facebook comment plugin here -----

Latest