Connect with us

Kerala

ജോസ് കെ മാണി പാലയില്‍ തന്നെ മത്സരിക്കും; മന്ത്രി റോഷി അഗസ്റ്റിന്‍

ഇപ്രാവശ്യം മാണി സി കാപ്പനെ തോല്‍പ്പിച്ച് പ്രതികാരം വീട്ടുകയെന്നതാണ് ലക്ഷ്യം.

Published

|

Last Updated

കോട്ടയം| നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി പാലയില്‍ തന്നെ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ജോസ് കെ മാണിയോട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇടയില്‍ മൈക്ക് വാങ്ങിയ മന്ത്രി റോഷി അഗസ്റ്റിന്‍ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

അതേസമയം, മാണി സി കാപ്പന് മറുപടിയുമായി ജോസ് കെ മാണി രംഗത്തെത്തി. യുഡിഎഫ് ജാഥയില്‍ പങ്കെടുക്കേണ്ട മാണി സി കാപ്പനാണ് പാലയില്‍ ഇരിക്കുന്നത്. പരദൂഷണം പറയാന്‍ പാലയില്‍ നിക്കുകയാണ് കാപ്പനെന്ന് ജോസ് കെ മാണി പറഞ്ഞു. വികസന കാര്യങ്ങളിലെ പോരായ്മകള്‍ കണ്ടാല്‍ ചൂണ്ടികാണിക്കും. അതിനെ വ്യക്തിപരമായി കാണേണ്ടതില്ലെന്നും ജോസ് കെ മാണി വിമര്‍ശിച്ചു. കെ എം മാണിയുടെ തട്ടകത്തില്‍ കെ എം മാണി ഏറ്റവും അധികം തവണ തോല്‍പ്പിച്ച മാണി സി കാപ്പനോട് തോറ്റത് ജോസ് കെ മാണിക്ക് രാഷ്ട്രീയ തിരിച്ചടിയായിരുന്നു. ഇപ്രാവശ്യം മാണി സി കാപ്പനെ തോല്‍പ്പിച്ച് പ്രതികാരം വീട്ടുകയെന്നതാണ് ലക്ഷ്യം.

 

Latest