Connect with us

pt thomas death

പി ടി തോമസിന് വിട നല്‍കി ജന്മനാട്; മൃതദേഹം തൊടുപുഴയില്‍

വിലാപയാത്രയായി എറണാകുളത്ത് എത്തിക്കും

Published

|

Last Updated

ഇടുക്കി | അന്തരിച്ച കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റും തൃക്കാക്കര എം എല്‍ എയുമായ പി ടി തോമസിന്റെ മൃതതേഹം തൊടുപുഴയിലെത്തി. ആദ്യ കര്‍മണ്ഡലമായ തൊടപുഴയിലെ ഡി സി സി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായി എറണാകുളത്തേക്ക് കൊണ്ടുപോകും. നേരത്തെ ഇടുക്കി ഉപ്പുതോട്ടിലെ വസതിയില്‍ നാട്ടുകാരും പൊതുപ്രവര്‍ത്തകരും ബന്ധുക്കളുമടക്കം ആയിരങ്ങളാണ് അന്ത്യാജ്ഞലിയര്‍പ്പിക്കാന്‍ എത്തിയത്. കമ്പംമെട്ട് ചെക്ക്പോസ്റ്റില്‍ നിന്നും വിലാപയാത്രയായാണ് മൃതദേഹം ജന്മനാട്ടിലെത്തിച്ചത്. ഇടുക്കി, പാലാ രൂപതാ ബിഷപ്പുമാര്‍ പി ടിക്ക് ആദരാജ്ഞലിയര്‍പ്പിച്ചു.

തൊടുപുഴയില്‍ നിന്ന് വിലാപയാത്രയായി എറണാകുളത്ത് എത്തിക്കുന്ന മൃതദേഹം ഡി സി സി ഓഫീസിലും ടൗണ്‍ഹാളിലും തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് 5.30ന് രവിപുരം ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തും.

തന്റെ സംസ്‌കാര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന കൃത്യമായ നിര്‍ദേശം നല്‍കിയ ശേഷമാണ് പിടി തോമസിന്റെ വിയോഗം. അന്ത്യാഭിലാഷം സംബന്ധിച്ച് അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം സുഹൃത്തുക്കള്‍ ചടങ്ങുകളെക്കുറിച്ച് എഴുതിവച്ചിരുന്നു. ഇന്നലെ രാവിലെ 10.15ഓടെ വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പിടി വിടപറഞ്ഞത്.

 

---- facebook comment plugin here -----

Latest