Connect with us

Kozhikode

ജാമിഅത്തുൽ ഹിന്ദ് ഗവേഷണ ഫെലോഷിപ് പ്രോഗ്രാം; അപേക്ഷകൾ ക്ഷണിച്ചു

അംഗീകൃത മുത്വവ്വൽ പഠനമോ സമാനമായ പോസ്റ്റ് ഗ്രാജുവേഷൻ കോഴ്‌സുകളോ പൂർത്തീകരിച്ച വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 25 വരെ അപേക്ഷിക്കാം

Published

|

Last Updated

കോഴിക്കോട്| ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്ലാമിയ്യക്ക് കീഴിലുള്ള ഗവേഷണ ഫെലോഷിപ് പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.  അംഗീകൃത മുത്വവ്വൽ പഠനമോ സമാനമായ പോസ്റ്റ് ഗ്രാജുവേഷൻ കോഴ്‌സുകളോ പൂർത്തീകരിച്ച വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 25 വരെ അപേക്ഷിക്കാം എന്ന് ജാമിഅത്തുൽ ഹിന്ദ് രജിസ്ട്രാർ അറിയിച്ചു. ആഗോള ഇസ്ലാമിക് യൂണിവേഴ്സിറ്റി കൂട്ടായ്‌മയായ റാബിത്വത്തുൽ ജാമിആതിൽ ഇസ്ലാമിയ്യ. കൈറോ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇഅജാസുൽ ഇൽമി അൽ മുതജദ്ധിദ്,അക്കാദമിയ്യതു അഹ്ലിസ്വുഫ്ഫ  ലി ദിറാസത്തി തസ്വവ്വുഫി വ ഉലൂമി ത്തുറാസ് തുടങ്ങിയവരുമായി അക്കാദമിക്- ഗവേഷണ സഹകരണത്തോടുകൂടിയാണ് കോഴ്സ് സംഘടിപ്പിക്കുന്നത്.
 ഗവേഷണ തൽപരരായ വിദ്യാർത്ഥികൾക്കുവേണ്ടി അത്യാധുനിക ഗവേഷണ മാനദണ്ഡങ്ങളോടെ നടത്തപ്പെടുന്ന റിസർച്ച് ഫെല്ലോഷിപ് പ്രോഗ്രാമിൽ ഫിഖ്ഹ്, തഫ്‌സീർ, ഹദീസ്, ഹദീസ് മേഖലകളിലെ ഗവേഷണങ്ങൾക്ക് പുറമെ വിശ്വാസ ശാസ്ത്രം, ഇസ്ലാമിക ഫിലോസഫി, ഉസൂലുൽ ഫിഖ്ഹ്, ഇസ്ലാമിക് ഫിനാൻസ്, ഇസ്ലാമിക് ലോ തുടങ്ങിയ ഒട്ടനേകം മേഖലകളിലുള്ള ഗവേഷണങ്ങൾക്കും അവസരമുണ്ടാകും. അക്കാദമിക് ആൻഡ് ക്രീയേറ്റീവ് റൈറ്റിംഗ്, റിസേർച് പേപ്പർ പബ്ലിക്കേഷൻ, പേപ്പർ പ്രസന്റേഷൻ തുടങ്ങിയ മേഖലകളിലുള്ള പ്രത്യേക പരിശീലനവുമുണ്ടാകും. ദേശീയ- അന്തർദേശീയ കോൺഫറൻസുകളിൽ പങ്കെടുക്കാനുള്ള അവസരവും അന്തർദേശീയ ജേർണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കാനുള്ള അവസരവും കോഴ്‌സിന്റെ ഭാഗമായി സംവിധാനിക്കുന്നുണ്ട്. കൂടാതെ, കോഴ്‌സ് പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾക്ക് നേരിട്ട് അന്താരഷ്ട്ര യൂണിവേഴ്സിറ്റികളിൽ പി എച്ച് ഡിക്ക് ചേരാനും അവസരമുണ്ടാകും.
ഒരു വര്ഷം നീണ്ടുനിൽക്കുന്ന കോഴ്‌സിൽ കോഴ്സ് വർക്കിന്‌ പുറമെ വിദ്യാർത്ഥികൾ ഗവേഷണ തീസിസ് സമർപ്പിക്കണം. കോഴ്സ് കാലയളവിൽ നിശ്ചിത വിഷയങ്ങളിൽ ഗ്രന്ഥ രചനയും നടത്തണം.
 പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ പഠനം, ഗവേഷണം, ഭക്ഷണം, താമസം എന്നിവക്ക് പുറമെ 5000 രൂപ മുതൽ ഫെല്ലോഷിപ്പും നൽകുന്നതായിരിക്കും. ഉയർന്ന പെർഫോമൻസ് കാഴ്ചവെക്കുന്നവർക്ക് ഉയർന്ന ഫെല്ലോഷിപ്പും ഒരുക്കുന്നുണ്ട്. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ പണ്ഡിതന്മാരും അക്കാഡമിഷന്മാരും ആണ് പുളിക്കൽ ഹസനിയ്യ എജ്യൂ ഗാർഡനിൽ വെച്ച് നടക്കുന്ന കോഴ്സുകൾക്ക് നേതൃത്വം നൽകുന്നത്.  www.jamiathulhind.com എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്ക് 9562883234 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
---- facebook comment plugin here -----

Latest