Kozhikode
ജാമിഅതുല്‍ ഹിന്ദ്; പുതിയ പരിശീലന പരിപാടികള്‍ പ്രഖ്യാപിച്ചു
യു.ജി.സി നെറ്റ്/ ജെ.ആര്.എഫ് ഓറിയന്റേഷന്‍, ഇല്മുന്നഹ് വ്, ഇല്‍മുത്തജ്വീദ്, അറൂളും ഖാഫിയയും, സ്റ്റുഡന്റ്സ് യൂണിയന് അഡൈ്വസിംഗ് ഫാക്കല്‍റ്റീസ് ട്രെയ്നിംഗ് എന്നിവയാണ്പ്രഖ്യാപിച്ചത്
വിദ്യാര്‍ത്ഥികളില്‍ കൃത്യമായ ഖുര്‍ആന്‍ പാരായണ ശൈലിയും അവബോധവും രൂപപ്പെടുത്തുന്നതിനായി അറബി അക്ഷരങ്ങള്‍, മഖാരിജുല്‍ ഹുറൂഫ് തുടങ്ങിയ തജ്വീദ് നിയമങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ‘ഇല്‍മുത്തജ്വീദ്’ (ഹിസ്ബ്) ശില്പശാല നവംബര്‍ 5ന് രാവിലെ 9 മുതല്‍ കോഴിക്കോട് പാലാഴി ഹിദായ ദഅവ കോളേജില്‍ വെച്ച് നടത്തും. ഉസ്താദുമാർക്ക് മാത്രമാണ് പരിശീലനം. അറബി സാഹിത്യത്തിലെ കവിതകളുടെ വൃത്തവും പ്രാസവും ലളിതമായി അവതരിപ്പിക്കാന്‍ അധ്യാപകരെ പ്രാപ്തരാക്കുന്നതിനായി ‘അറൂളും ഖാഫിയയും’ എന്ന വിഷയത്തില്‍ പ്രായോഗിക ശില്പശാലയും സംഘടിപ്പിക്കുന്നുണ്ട്.
പ്രമുഖ പണ്ഡിതന് ഒ കെ അബ്ദുല്‍ ഗഫൂര്‍ അസ്ഹരിയുടെ നേതൃത്വത്തില്‍ നവംബര്‍ 19ന് രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയാണ് ഈ ശില്പശാല നടക്കുന്നത്. കൂടാതെ, ക്യാമ്പസുകളിലെ സ്റ്റുഡന്റ്സ് യൂണിയനുകളെ ദഅവാ കോളേജുകളുടെ ലക്ഷ്യങ്ങള്‍ക്കനുസരിച്ച് ക്രിയാത്മകമായി നയിക്കാനും ശാക്തീകരിക്കാനുമായി യൂണിയന് ചുമതലയുള്ള അധ്യാപകര്‍ക്കായി നവംബര്‍ 26ന് രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ പ്രത്യേക ഏകദിന വര്‍ക്ക്ഷോപ്പും നടക്കും.
ഇല്‍മുത്തജ്വീദ്’ശില്പശാലക്ക് നവംബര്‍ രണ്ടിനകവും, ‘അറൂളും ഖാഫിയയും’ പ്രായോഗിക ശില്പശാലയ്ക്ക് നവംബര്‍ 16നകവും, സ്റ്റുഡന്റ്സ് യൂണിയന് അഡൈ്വസിംഗ് ഫാക്കല്‍റ്റീസ് വര്‍ക്ക്ഷോപ്പിന് നവംബര്‍ 23നകവും അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9744323408 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് എന്നും ജാമിഅതുല്‍ ഹിന്ദ് അധികൃതര്‍ അറിയിച്ചു.


