First Gear
ജാമിഅ മദീനത്തുന്നുര്‍ അല്‍ ഇത്ഖാന്‍ സമാപിച്ചു
ജാമിഅ മദീനതുന്നൂര്‍ ഫാകല്‍റ്റി ട്രെയിനിംഗ് പ്രോഗ്രാം അല്‍ഇത്ഖാനിനിന് പ്രൗഢ സമാപനം
മര്‍കസ് ഗാര്‍ഡന്‍ | ജാമിഅ മദീനതുന്നൂര്‍ ഫാകല്‍റ്റി ട്രെയിനിംഗ് പ്രോഗ്രാം അല്‍ഇത്ഖാനിനിന് പ്രൗഢ സമാപനം. അഞ്ചു സെഷനുകളിലായി നടന്ന പരിപാടി ജാമിഅ ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. പുതിയ സാഹചര്യങ്ങളും കുട്ടികളുടെ സ്വഭാവങ്ങളും തിരിച്ചറിഞ്ഞ് ആവശ്യമായ ഇടപെടലുകളിലൂടെ ആത്മാര്‍ത്ഥമായുള്ള അദ്ധ്യാപകനാവാന്‍ എല്ലാവരും ശ്രമിക്കണമെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്, അഖീദ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് കീഴില്‍ നടന്ന പേപ്പര്‍ പ്രസന്റേഷന് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡുമാരായ ഹുസൈന്‍ ഫൈസി കൊടുവള്ളി, അലി അഹ്‌സനി എടക്കര, മുഹ്യുദ്ദീന്‍ സഖാഫി കാവനൂര്‍, മുഹ്യുദ്ദീന്‍ സഖാഫി തളീക്കര നേതൃത്വം നല്‍കി. നാല് മദ്ഹബുകള്‍, ശറഹുല്‍ അഖാഇദ്: ഒരു ആധുനിക വായന, ഇല്‍ മുത്തഫ്‌സീര്‍: ആമുഖ പഠനം, ഹദീസുകളും വ്യാജ നിര്‍മിതികളും തുടങ്ങിയ വിഷയങ്ങളില്‍ പേപ്പറുകള്‍ അവതരിപ്പിച്ചു.
ഞായറാഴ്ച രാവിലെ നടന്ന തദ്രീബ് സെഷനില്‍ ഫാറൂഖ് കോളേജ് ടീച്ചേര്‍സ് ട്രെയിനിംഗ് ഇന്‍സ്റ്റിസ്റ്റുട്ട് പ്രൊ. കെ എം ശരീഫ് ‘തൊഴിലിടങ്ങളിലെ പ്രൊഫഷനലിസം’ എന്ന വിഷയത്തില്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന ഇഹ്‌സാന്‍ സെഷന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം പുറക്കാട് മുഹ്യുദ്ധീന്‍ കുട്ടി ബഖവി നേതൃത്വം നല്‍കി. ഔട്ട്കംസ് 2025 പ്രൊ. റെക്ടര്‍ ആസഫ് നൂറാനി അവതരിപ്പിച്ചു. റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുള്‍ ഹക്കീം അസ്ഹരി വിഷന്‍- മിഷന്‍ ടോക്ക് നടത്തി.
ഉച്ചക്ക് ശേഷം നടന്ന തഅ്‌ലീം സെഷനില്‍ ഡോ. ഹകീം സഅദി കരുനാഗപ്പള്ളി ‘ കല, സംഗീതം, കായികം: ഫിഖ്ഹീ വായനകള്‍’ എന്ന വിഷയത്തില്‍ സംസാരിച്ചു. സ്റ്റുറ്റഡന്‍സ് യൂണിയന്‍ റിപ്പോര്‍ട്ട് ഡീന്‍ ഓഫ് സ്റ്റുഡന്റ്‌സ് അഫൈഴ്‌സ് സയ്യിദ് ത്വാഹാ നൂറാനിയും കാമ്പസ് പെര്‍ഫോമന്‍സ് റിപ്പോര്‍ട്ട് അകാദമിക് കോഡിനേറ്റര്‍ അഷ്ഫാഖ് നൂറാനിയും അവതരിപ്പിച്ചു. ഡീന്‍ ഓഫ് ഫാകള്‍റ്റി അഫൈര്‍സ് ഇര്‍ഷാദ് നൂറാനി നന്ദി പറഞ്ഞു.


