Kozhikode
ജാമിഅതുൽ ഹിന്ദ് ഓഡ് സെമസ്റ്റർ റീവാലുവേഷൻ ഫലം പ്രസിദ്ധീകരിച്ചു
ഫലം വിദ്യാർത്ഥികളുടെ ലോഗിനിൽ ലഭ്യമാണ്.
കോഴിക്കോട്| ഇക്കഴിഞ്ഞ നവംബർ മാസം നടത്തിയ ജാമിഅതുൽ ഹിന്ദ് അൽ ഇസ്ലാമിയ്യയുടെ നിലവിലെ അക്കാദമിക് വർഷത്തെക്കുള്ള ഓഡ് സെമസ്റ്റർ റീവാലുവേഷൻ ഫലം പ്രസിദ്ധീകരിച്ചു. ഹയർ സെക്കന്ററി ഇൻ ഇസ്ലാമിക് സയൻസ് രണ്ട് മൂന്ന് വർഷങ്ങൾ, ബാച്‌ലർ ഇൻ ഇസ്ലാമിക് സയൻസ് എന്നീ കോഴ്‌സുകളുടെ മുഴുവൻ വര്ഷങ്ങളിലെയും ഫലമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫലം വിദ്യാർത്ഥികളുടെ ലോഗിനിൽ ലഭ്യമാണ്.
നേരത്തെ റീവാലുവേഷന് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് ഇപ്പോൾ റീവാലുവേഷൻ വിത്ത് ചലഞ്ചിന് അവസരമുണ്ടായിരിക്കും. ഇതുപ്രകാരം വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഉത്തര പേപ്പർ മൂല്യനിർണ്ണയം ചെയ്തത് എക്സ്ടെർണൽ എക്സാമിനറുടെ സാന്നിധ്യത്തിൽ നേരിട്ട് കാണാനും മാർക്ക് അറിയാനും സാധിക്കും. വിദ്യാർത്ഥികൾക്ക് തങ്ങളുടെ ന്യായങ്ങൾ നിരത്തുകയും ചെയ്യാം. ഇതിനായി ഈ മാസം 24 വരെ ജാമിഅഃയിൽ നേരിട്ട് അപേക്ഷിക്കണം.അപേക്ഷയെക്കുറിച്ച്ച അറിയാൻ 6235492844 എന്ന നമ്പറിൽ രാവിലെ പത്തു മുതൽ വൈകുന്നേരം നാലു മണിവരെ ബന്ധപ്പെടാവുന്നതാണ്.
---- facebook comment plugin here -----


