Connect with us

Malappuram

മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് ജയിൽ ശിക്ഷ ഉറപ്പാക്കണം: കേരള മുസ്ലിം ജമാഅത്ത്

ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ, മദ്യപിച്ച് അമിത വേഗതയിൽ വാഹനം ഓടിച്ച് കൊലപ്പെടുത്തിയ സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം  ബഷീറിൻ്റെ കേസ് വിചാരണക്കായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും അദ്ദേഹത്തിൻ്റെ കുടുംബത്തിന് സ്വാഭാവിക നീതി ലഭ്യമാക്കുന്നതിന്, സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കമ്മിറ്റി അഭ്യർത്ഥിച്ചു.

Published

|

Last Updated

മലപ്പുറം | മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ പിഴയും, വാഹനം പിടിച്ചെടുക്കലും ജയിലിലടക്കലുമുൾപ്പെടെ കർശന ശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരണമെന്ന് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു.

ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ, മദ്യപിച്ച് അമിത വേഗതയിൽ വാഹനം ഓടിച്ച് കൊലപ്പെടുത്തിയ സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം  ബഷീറിൻ്റെ കേസ് വിചാരണക്കായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും അദ്ദേഹത്തിൻ്റെ കുടുംബത്തിന് സ്വാഭാവിക നീതി ലഭ്യമാക്കുന്നതിന്, സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കമ്മിറ്റി അഭ്യർത്ഥിച്ചു.

അമിത വേഗതയിലും നിയമങ്ങൾ ലംഘിച്ചും വാഹനം ഓടിച്ച് ആളുകളെ കൊലപ്പെടുത്തുന്നവർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാൻ പോലീസ് അധികൃതരും ന്യായാധിപന്മാരും യഥാസമയം പ്രവർത്തിക്കണം. നിയമലംഘനം നടത്തുന്ന ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചുവിടണം. ജനങ്ങളുടെ പ്രതിഷേധങ്ങളുയരുമ്പോൾ മാത്രമുണ്ടാകുന്ന അന്വേഷണവും നിയമനടപടികളുമല്ല, നീതിയുടെ പക്ഷത്ത് നിന്നും മുഖം നോക്കാതെ നടപടി സ്വീകരിക്കാനാണ് അധികൃതർ തയ്യാറാവേണ്ടത്. സ്വാധീനമുള്ളവർ നിയമനടപടികളിൽ നിന്ന് രക്ഷപ്പെടുന്നത് നാട്ടിൽ കടുത്ത പ്രത്യാഘാതം സൃഷ്ടിക്കുമെന്നും കമ്മിറ്റി ഓർമ്മപ്പെടുത്തി.

പ്രസിഡണ്ട് വടശ്ശേരി ഹസൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. കെ പി ജമാൽ കരുളായി,കെ കെ എസ് തങ്ങൾ ഫൈസി പെരിന്തൽമണ്ണ, സി കെ.യു മൗലവി മോങ്ങം, അലവിക്കുട്ടി ഫൈസി എടക്കര, കെ. ടി ത്വാഹിർ സഖാഫി മഞ്ചേരി, സി എം. മൗലവി, വി എൻ ബാപ്പുട്ടി ദാരിമി, എ സി കെ . പാങ്ങ്, അസീസ് സഖാഫി എലമ്പ്ര എ.പി. ബഷീർ ചെല്ലക്കൊടി, എൻ എം. സ്വാദിഖ് സഖാഫി, സി.എച്ച് ഹംസ സഖാഫി, സുബൈർ ഒറ്റത്തറ ഇ.കെ. മുഹമ്മദ് കോയ സഖാഫി പങ്കെടുത്തു.

---- facebook comment plugin here -----

Latest