Connect with us

Kerala

'നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്ന് വിശ്വാസമുണ്ടായിരുന്നു'; ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് പിണറായി

Published

|

Last Updated

തിരുവനന്തപുരം | നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്ന് വിശ്വാസമുണ്ടായിരുന്നുവെന്നും അതിന്റെ ഭാഗമായ നിലപാടാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വിശദമായ പ്രതികരണം പിന്നീടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

തിരുവനന്തപുരം സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന് താല്‍ക്കാലിക സ്റ്റേ നല്‍കിയ ഡിവിഷന്‍ ബെഞ്ച് നടപടിയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്ന് വിശ്വാസമുണ്ടായിരുന്നുവെന്നും അതിന്റെ ഭാഗമായ നിലപാടാണ് ഹൈക്കോടതിയില്‍ നിന്നുമുണ്ടായതെന്നും പിണറായി മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടുതല്‍ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ വിസമ്മതിച്ച പിണറായി , വിശദമായ പ്രതികരണം പിന്നീട് നടത്താമെന്നും പറഞ്ഞു.

 

സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്ത വിധി നിയമവ്യവസ്ഥ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പറഞ്ഞു. മോദി – ഇഡി – വിഡി കടന്നാക്രമണത്തെ പ്രതിരോധിക്കുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജി ഫയലില്‍ സ്വീകരിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ സുപ്രധാന നടപടി. കേസ് പരിഗണിക്കുന്നതിനിടെ ഹരജിക്കാരനായ ഷാജഹാനെതിരെ കോടതി രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. സുപ്രീംകോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ വാദിക്കാന്‍ ശ്രമിക്കരുതെന്ന് ഡിവിഷന്‍ ബെഞ്ച് ഷാജഹാന് കര്‍ശന താക്കീത് നല്‍കി.

Content Highlights: Opposition leader Pinarayi Vijayan reacted to the Kerala High Court Division Bench’s stay in the CMRL Exalogic case, stating his faith in the legal system. CPM State Secretary MV Govindan stated the verdict upholds justice. The Division Bench accepted appeals and cautioned petitioner Shajahan.

---- facebook comment plugin here -----