Connect with us

Kuwait

ജാബിർ വാക്സിനേഷൻ സെന്റർ തൊഴിലാളികളുടെ മെഡിക്കൽ കേന്ദ്രമാക്കുന്നു

കമ്പനി തൊഴിലാളികൾക്കായി മിഷിരിഫ്‌, സബഹാൻ എന്നീ പ്രദേശങ്ങളിൽ ഉടൻ തന്നെ പുതിയ രണ്ട്  കേന്ദ്രങ്ങൾ കൂടി തുടങ്ങുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിൽ ജാബർ ബ്രിഡ്ജ് വാക്സിനേഷൻ സെന്റർ  റെസ്റ്റോറന്റുകളിലും ഭക്ഷ്യ ഉൽപ്പന്ന മേഖലകളിലും ജോലി ചെയ്യുന്ന തൊഴിലാളികളുടെ പ്രതിവർഷ ആരോഗ്യ പരിശോധന കേന്ദ്രമാക്കാൻ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നു. നിലവിൽ ഈ മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യ പരിശോധന കേന്ദ്രം പൗരന്മാർക്ക്‌ സൗകര്യപ്രദമാകുന്ന രീതിയിൽ ഗാർഹിക തൊഴിലാളികളുടെ ആരോഗ്യ പരിശോധനാ കേന്ദ്രമാക്കി മാറ്റുവാനാണ് മന്ത്രാലയം ആലോചിക്കുന്നത്‌. ഇത്‌ കൂടാതെ കമ്പനി തൊഴിലാളികൾക്കായി മിഷിരിഫ്‌, സബഹാൻ എന്നീ പ്രദേശങ്ങളിൽ ഉടൻ തന്നെ പുതിയ രണ്ട്  കേന്ദ്രങ്ങൾ കൂടി തുടങ്ങുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Latest