Connect with us

Kerala

നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ഗ്രൂപ്പ് ബുക്കിങ് സംവിധാനം നിലവില്‍ വന്നു

നിലവില്‍ രാവിലെ എട്ടു മുതല്‍, രാത്രി എട്ടു വരെയുള്ള സമയത്ത് യാത്രക്കാര്‍ക്ക് സേവനം ഉപയോഗപ്പെടുത്താം.

Published

|

Last Updated

നീലേശ്വരം | നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ഗ്രൂപ്പ് ബുക്കിങ് സംവിധാനം നിലവില്‍ വന്നു. ചെറുവത്തൂര്‍, വലിയപറമ്പ് തുടങ്ങിയ തീരദേശ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്കും മലയോര മേഖലയിലെ ഏഴ് പഞ്ചായത്തു കളിലെ ഉള്‍പ്പെടെയുള്ള ആളുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ക്ലബുകള്‍, കൂട്ടായ്മകള്‍, വിവാഹം, സമ്മേളനങ്ങള്‍, തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പോകുന്നവര്‍ക്കും സംവിധാനം ഗുണം ചെയ്യും.

2023 ഫെബ്രുവരിയില്‍ പാലക്കാട് റെയില്‍വേ ഡിവിഷന്‍ മാനേജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദി, സ്റ്റേഷന്‍ സന്ദര്‍ശിച്ചപ്പോള്‍, എന്‍ ആര്‍ ഡി സി ഭാരവാഹികള്‍ ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. താമസിയാതെ ഗ്രൂപ്പ് ബുക്കിങ് സംവിധാനം നിലവില്‍ വരുമെന്ന് ഡി ആര്‍ എം അറിയിക്കുകയും ചെയ്തു.

ഇതിനായി ഉദ്യോഗസ്ഥരുടെ ജോലി സമയം ക്രമീകരിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചെയ്യേണ്ടിയിരുന്നു. അതുകൊണ്ടാണ്, സംവിധാനം പ്രാബല്യത്തില്‍ വരാന്‍ അല്‍പം വൈകിയത്. നിലവില്‍ രാവിലെ എട്ടു മുതല്‍, രാത്രി എട്ടു വരെയുള്ള സമയത്ത് യാത്രക്കാര്‍ക്ക് സേവനം ഉപയോഗപ്പെടുത്താം.