Connect with us

Kerala

കെ എസ് ആര്‍ ടി സി ബസ് ബൈക്കില്‍ ഇടിച്ച് വിദ്യാര്‍ഥി മരിച്ചു

ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സഹപാഠി അബീഷിനും (20) പരുക്കേറ്റു

Published

|

Last Updated

പന്തളം |  കെ എസ് ആര്‍ ടി സി ബസ് ബൈക്കില്‍ ഇടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഉള്ളന്നൂര്‍ പുളിമൂട്ടില്‍ സജി നിവാസില്‍ വാടകക്കു താമസിക്കുന്ന തമിഴ്‌നാട് മരുതുംപാറ പാറയില്‍ വീട്ടില്‍ വിജയന്റെ മകന്‍ വി എം ആദര്‍ശ് (21) ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സഹപാഠി അബീഷിനും (20) പരുക്കേറ്റു. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ എംസി റോഡില്‍ മെഡിക്കല്‍ മിഷന്‍ ജങ്ഷനു സമീപമായിരുന്നു അപകടം.

പറന്തന്‍ മാര്‍ ക്രിസോസ്റ്റും കോളജിലെ ബി സി എ വിദ്യാര്‍ഥിയാണ് ആദര്‍ശ്. ചൊവ്വാഴ്ച രാവിലെ ആദര്‍ശും അബീഷും ബൈക്കില്‍ കോളജിലേക്ക് പോകുമ്പോള്‍ കൊട്ടാരക്കരയില്‍ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന ബസ് ഇരുവരും സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ആദര്‍ശിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ടാപ്പിങ് തൊഴിലാളിയായ വിജയനും കുടുംബവും വര്‍ഷങ്ങളായി മെഴുവേലി ഉള്ളന്നൂര്‍ പുളിമൂട്ടില്‍ സജി നിവാസില്‍ വാടകയ്ക്ക് താമസിച്ചു വരികയാണ്.

 

Latest