Connect with us

Business

TODAY'S GOLD RATE|സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

13,660 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 120 രൂപ കുറഞ്ഞ് 1,09,280 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 13,660 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില(Today’s Gold Rate). കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ആഗോള വിപണിയിലും സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി.

സ്പോട്ട് ഗോള്‍ഡിന്റെ വില 0.3 ശതമാനം താഴ്ന്ന് ഔണ്‍സിന് 4,128.69 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വിലയില്‍ കാര്യമായ മാറ്റമുണ്ടായില്ല. വെള്ളിയുടെ വില 0.6 ശതമാനം താഴ്ന്ന് ഔണ്‍സിന് 60.67 ഡോളറായി. പ്ലാറ്റിനം 0.7 ശതമാനം താഴ്ന്ന് 1,710.08 ഡോളറിലും പല്ലാഡിയം 0.2 ശതമാനം താഴ്ന്ന് 1,170.15 ഡോളറിലുമെത്തി.

നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് നൂറ് ഡോളറിന് മുകളിലാണ്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ശ്രദ്ധിക്കുക: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ gold price analysis കൃത്യമായി വിലയിരുത്തുന്നത് ഉപഭോക്താക്കള്‍ക്ക് ഏറെ സഹായകരമാണ്. എങ്കിലും അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് ഒരു gold loan സ്വീകരിക്കുന്നത് എപ്പോഴും അവസാനത്തെ വഴിയായി മാത്രം കാണുക. ഇന്നത്തെ gold price today മാറ്റങ്ങളും വിപണി ട്രെൻഡുകളും പരിശോധിക്കാതെ അനാവശ്യമായി loan against gold എടുക്കുന്നത് പിന്നീട് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ചേക്കാം. നിങ്ങളുടെ ബജറ്റിന് അനുയോജ്യമായ രീതിയില്‍ ഇന്ന് പണയം വെക്കുന്നതിന് മുമ്പ് gold rate തട്ടിച്ചുനോക്കുകയും മറ്റ് വായ്പാ മാര്‍ഗങ്ങള്‍ താരതമ്യം ചെയ്ത ശേഷം മാത്രം ഇത്തരത്തിലുള്ള gold loan apply കാര്യങ്ങളിലേക്ക് കടക്കുകയും ചെയ്യുക.

Content Highlights:
Gold price in Kerala experienced a slight decline today with the sovereign rate dropping by 120 rupees. Standard 22 karat gold dropped by 15 rupees per gram following a stable three-day period. Global spot gold prices also registered a 0.3 percent dip amid oil prices remaining over 100 dollars.

 

---- facebook comment plugin here -----

Latest