Connect with us

National

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് നാമനിര്‍ദ്ദേശ രീതി തുടരാന്‍ ധാരണയായി

ഭൂരിപക്ഷം അംഗങ്ങളും തെരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്.

Published

|

Last Updated

റായ്പൂര്‍| കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പില്ലാതെ നാമനിര്‍ദ്ദേശ രീതി തുടരാന്‍ ധാരണയായി. പ്ലീനറി സമ്മേളനത്തിന്റെ ഭാഗമായുള്ള സ്റ്റിയറിംഗ് കമ്മറ്റിയാണ് നിര്‍ണായക തീരുമാനമെടുത്തത്. യോഗം തുടങ്ങിയപ്പോള്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എല്ലാ അംഗങ്ങളോടും നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു.

ഭൂരിപക്ഷം അംഗങ്ങളും തെരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. അധ്യക്ഷനെ നിശ്ചയിച്ചത് തെരഞ്ഞെടുപ്പിലൂടെയാണ്. പാര്‍ട്ടിയില്‍ ജനാധിപത്യ പ്രക്രിയ ഉണ്ടെന്ന സന്ദേശം അതിലൂടെ നല്‍കാനായി. എന്നാല്‍, ലോക്‌സഭ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പുകളും വരുന്ന സാഹചര്യത്തില്‍ വീണ്ടുമൊരു മത്സരം പാര്‍ട്ടിയില്‍ നടക്കുന്നത് പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് ഭൂരിഭാഗം അംഗങ്ങളും വിലയിരുത്തി. ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് വേണ്ടെന്ന തീരുമാനം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രഖ്യാപിക്കുകയായിരുന്നു

പി ചിദംബരം, അജയ് മാക്കന്‍ തുടങ്ങിയ നേതാക്കള്‍ തെരഞ്ഞടുപ്പ് നടക്കണമെന്ന നിലപാട് സ്വീകരിച്ചിരുന്നു.

 

 

 

 

---- facebook comment plugin here -----

Latest