Kerala
എറണാകുളം കോതാട് യുവാവ് പുഴയില്‍ ചാടിയതായി സംശയം
ഇന്നലെ രാത്രി 12 മണിവരെ ആഷിഖ് സുഹൃത്തുക്കള്‍ക്കൊപ്പം ഉണ്ടായിരുന്നു
കൊച്ചി| എറണാകുളം കോതാട് പാലത്തില്‍ നിന്നും യുവാവ് പുഴയില്‍ ചാടിയതായി സംശയം. ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനായ ഇടയക്കുന്ന് സ്വദേശി ആഷിഖ്(25) ആണ് പുഴയില്‍ ചാടിയത്. യുവാവിനായി അഗ്‌നിരക്ഷാസേനയും മുങ്ങല്‍ വിദഗ്ദ്ധരും പുഴയില്‍ തെരച്ചില്‍ തൂടരുകയാണ്.
ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. ഇന്നലെ രാത്രി 12 മണിവരെ ആഷിഖ് സുഹൃത്തുക്കള്‍ക്കൊപ്പം ഉണ്ടായിരുന്നു. പുലര്‍ച്ചെ മൂന്നുമണിയായിട്ടും ആഷിഖ് വീട്ടില്‍ എത്താത്തതിനാല്‍ മാതാവ് മറ്റുള്ളവരെ വിവരമറിയിച്ചു.തുടര്‍ന്ന് നാട്ടുകാരും ബന്ധുകളും നടത്തിയ തിരച്ചിലിലാണ് കോതാട് പാലത്തിനരികില്‍ യുവാവിന്റെ ബൈക്ക്, ചെരുപ്പ്, ഹെല്‍മെറ്റ്, മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെത്തിയത്. അര്‍ധരാത്രിയില്‍ പുഴയില്‍നിന്ന് ശബ്ദം കേട്ടതായും സമീപവാസികള്‍ പറഞ്ഞു. ഇതോടെയാണ് യുവാവിനായി തെരച്ചില്‍ ആരംഭിച്ചത്.



