Connect with us

International

യുക്രൈയ്ന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ സൈനിക വിമാനങ്ങള്‍ വെടിവച്ചിട്ടതായി റിപ്പോര്‍ട്ട്

റഷ്യയുടെ രണ്ട് യുദ്ധവിമാനങ്ങളും രണ്ട് സൈനിക ഹെലികോപ്റ്ററുകളും വെടിവച്ചിട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

|

Last Updated

ക്വീവ്| യുക്രൈയ്ന്‍ അതിര്‍ത്തിക്ക് സമീപം റഷ്യന്‍ സൈനിക വിമാനങ്ങള്‍ വെടിവച്ചിട്ടതായി റിപ്പോര്‍ട്ട്. റഷ്യയുടെ രണ്ട് യുദ്ധവിമാനങ്ങളും രണ്ട് സൈനിക ഹെലികോപ്റ്ററുകളും വെടിവച്ചിട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, യുക്രൈയ്‌നിലെ ചെര്‍നിഹിവ് മേഖലയില്‍ ആക്രമണം നടത്തേണ്ടതായിരുന്ന വിമാനങ്ങളാണ് തകര്‍ന്നത്. വിമാനങ്ങള്‍ക്ക് ആവശ്യമായ എയര്‍ സപ്പോര്‍ട്ട് നല്‍കുന്നതിനായിരുന്നു ഹെലികോപ്റ്ററുകള്‍.

എസ്.യു-34 ഫൈറ്റര്‍-ബോംബര്‍, എസ്.യു-35 യുദ്ധവിമാനം, രണ്ട് എംഐ-8 ഹെലികോപ്റ്ററുകള്‍ എന്നിവ വടക്കുകിഴക്കന്‍ യുക്രൈന്‍ ഭാഗത്തുള്ള ബ്രയാന്‍സ്‌ക് മേഖലയില്‍ വെടിവച്ച് വീഴ്ത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, വിമാനങ്ങള്‍ തകര്‍ന്നുവെന്നതിന് റിപ്പോര്‍ട്ടില്‍ തെളിവുകള്‍ നല്‍കുന്നില്ല.

 

 

 

Latest