Educational News
ഐ എസ് ആർ ഒയിൽ 410 അപ്രന്റിസുകൾ
മറ്റേതെങ്കിലും സ്ഥാപനത്തിൽ അപ്രന്റിസ്ഷിപ്പ് ചെയ്യുന്നവരും മുമ്പ് ചെയ്തവരും അപേക്ഷിക്കാൻ അർഹരല്ല.
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐ എസ് ആർ ഒ) കീഴിൽ ബെംഗളൂരുവിലുള്ള യു ആർ റാവു സാറ്റലൈറ്റ് സെന്ററിൽ (യു ആർ എസ് സി) 410 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2022 മുതൽ 2026 വരെയുള്ള വർഷങ്ങളിൽ എൻജിനീയറിംഗ് ബിരുദം/ഡിപ്ലോമ നേടി യവർക്കാണ് അവസരം. ഒരുവർ ഷമാണ് പരിശീലനം.
ഗ്രാജ്വേറ്റ് അപ്രന്റിസ്: ഒഴിവ്-220 (കന്പ്യൂട്ടർ സയൻസ് എൻജിനീയറിംഗ്-40, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്-83, മെക്കാനിക്കൽ എൻജിനീയറിംഗ്-50, കെമിക്കൽ എൻജിനീയറിംഗ്-15, ഇൻഡസ്ട്രിയൽ എൻജിനീയറിംഗ് ആൻഡ് മാനേജ്‌മെന്റ്-10, ഓട്ടോമൊബൈൽ എൻജിനീയറിംഗ്-രണ്ട്, എയ്‌റോനോട്ടിക്കൽ എൻജിനീയറിംഗ്-10, എയ്റോസ്പേസ് എൻജിനീയറിംഗ്-10). യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബി ഇ/ബി ടെക്. സ്‌റ്റൈപെൻഡ്: 12,300 രൂപ.
ടെക്‌നീഷ്യൻ അപ്രന്റിസ്: ഒഴിവ്-120 (കന്പ്യൂട്ടർ സയൻസ് എൻജിനീയറിംഗ്-30, ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ്-38, മെക്കാനിക്കൽ എൻജിനീയറിംഗ്- 30, ഇലക്ട്രിക്കൽ എൻജിനീയറിംഗ്-10, സിവിൽ എൻജിനീയറിംഗ്-അഞ്ച്, ഇൻസ്ട്രുമെന്റേഷൻ ടെക്‌നോളജി-അഞ്ച്, ഓട്ടോമൊബൈൽ എൻജിനീയറിംഗ്- രണ്ട്). യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ.സ്‌റ്റൈപെൻഡ്: 10,900 രൂപ.
കൊമേഴ്‌സ്യൽ പ്രാക്ടീസ് അപ്രന്റിസ്: ഒഴിവ്-70. യോഗ്യത: കൊ മേഴ്‌സ്യൽ പ്രാക്ടീസിൽ ഡിപ്ലോമ. സ്‌റ്റൈപെൻഡ്: 10,900 രൂപ.
തിരഞ്ഞെടുപ്പ്
ബന്ധപ്പെട്ട വിഷയത്തിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യും. ഷോർട്ട് ലിസ്സിൽ ഉൾപ്പെടുന്നവരെ ഡോക്യുമെന്റ് വെരിഫിക്കേഷന് ക്ഷണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവരെ ഇ-മെയിൽ മുഖേന അറിയിക്കും.
അപേക്ഷ
NATS പോർട്ടലിലൂടെ (https://nats.education.gov. in) രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേ ഷൻ പൂർത്തിയായാൽ ലഭിക്കുന്ന എൻറോൾമെന്റ് നമ്പർ/അപ്രന്റിസ്ഷിപ്പ് രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിച്ച് UMANG പോർട്ടലിലെ (https://web.umang.gov.in/landing/) യു ആർ എസ് സി അപ്രന്റിസ് വിഭാഗത്തിലൂടെ ഓൺലൈനായി അപേക്ഷിക്കണം.
മറ്റേതെങ്കിലും സ്ഥാപനത്തിൽ അപ്രന്റിസ്ഷിപ്പ് ചെയ്യുന്നവരും മുമ്പ് ചെയ്തവരും അപേക്ഷിക്കാൻ അർഹരല്ല. വിശദവിവരങ്ങൾക്ക് www.isro.gov.in സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 28.
Content Highlights:
ISRO’s UR Rao Satellite Centre in Bengaluru has announced 410 Graduate and Technician Apprentice vacancies for engineering degree and diploma holders. Selection is based on academic marks followed by document verification. Candidates can apply via NATS and UMANG portals before August 28.





