Connect with us

International

ഫലസ്തീനിൽ ഇസ്റാഈൽ കൂട്ടക്കുരുതി; പത്ത് മരണം

ശക്തമായ ആക്രമണനത്തിൽ ചുരുങ്ങിയത് 20 പേർക്കെങ്കിലും പരുക്കേറ്റതായി ഫലസ്തീൻ അറിയിച്ചു.

Published

|

Last Updated

ഗാസ സിറ്റി | ഫലസ്തീനിൽ വീണ്ടും ഇസ്റാഈൽ കൂട്ടക്കുരുതി. വെസ്റ്റ്ബാങ്കിൽ ഇസ്റാഈൽ സൈന്യം നടത്തിയ ആക്രമണനത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. ജെനിനിലെ അഭയാർഥി ക്യാമ്പിന് നേരെയായിരുന്നു ആക്രമണം. മരിച്ചവരിൽ ഒൻപത് പേരും അഭയാർഥി ക്യാമ്പിൽ കഴിയുന്നവരാണ്. അൽറാമിൽ നടന്ന മറ്റൊരു ആക്രമണത്തിൽ 22കാരനും മരിച്ചു.

ശക്തമായ ആക്രമണനത്തിൽ ചുരുങ്ങിയത് 20 പേർക്കെങ്കിലും പരുക്കേറ്റതായി ഫലസ്തീൻ അറിയിച്ചു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ് നിരവധി പേരാണ് ആശുപത്രികളിലേക്ക് എത്തുന്നത്. ആശുപത്രികൾക്ക് നേരെയും ഇസ്റാഈൽ സേന ആക്രമണം അഴിച്ചുവിട്ടതായി റിപ്പോർട്ടുകളുണ്ട്. ആശുപത്രികൾക്ക് നേരെ ഇസ്റാഈൽ സേന ടിയർ ഗ്യാസ് പ്രയോഗിച്ചത് ചികിത്സയിൽ കഴിയുന്ന കുട്ടികളടക്കം രോഗികൾക്ക് ശ്വാസതടസ്സത്തിനിടയാക്കി.

ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമയത്ത് പതാകകൾ പകുതി താഴ്ത്തിക്കെട്ടുമെന്ന് പലസ്തീൻ ടിവി റിപ്പോർട്ട് ചെയ്തു.

കൂട്ടക്കൊലക്ക് ശേഷം ഇസ്റാഈൽ സൈന്യം ജെനിൻ മേഖലയിൽ നിന്ന് പിൻവാങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

Latest