Connect with us

International

തീക്കളി തുടര്‍ന്ന് ഇസ്‌റാഈല്‍; ജനറല്‍ ഉള്‍പ്പെടെ മൂന്ന് ലബനാന്‍ സൈനികരെയും എട്ട് ഫലസ്തീനികളെയും കൊലപ്പെടുത്തി

പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന്‌ പാകിസ്താന്‍.

Published

|

Last Updated

ബെയ്‌റൂത്ത് | ലബനാനില്‍ വെടിനിര്‍ത്തല്‍ കരാര്‍ നഗ്നമായി ലംഘിച്ച് തീക്കളി തുടര്‍ന്ന് ഇസ്‌റാഈല്‍. ഏറ്റവും പുതിയ ആക്രമണത്തില്‍ ജനറല്‍ ഉള്‍പ്പെടെ മൂന്ന് ലബനാന്‍ സൈനികരെ ഇസ്‌റാഈല്‍ സൈന്യം കൊലപ്പെടുത്തി. ഗസ സിറ്റിയിലും സേന ആക്രമണം നടത്തി. മേഖലയിലെ ഫലസ്തീന്‍ അഭയാര്‍ഥികള്‍ ടെന്റുകള്‍ കെട്ടി താമസിച്ചിരുന്നിടത്ത് നടത്തിയ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു.

അതിനിടെ, പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന്‍ ആഭ്യന്തര മന്ത്രി മുഹ്‌സിന്‍ നഖ്‌വി, ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖാംനഇക്ക് നിര്‍ണായക സന്ദേശമയച്ചു.

ബഹ്‌റൈനിലും കുവൈത്തിലും ഇറാന്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് ഈജിപ്ത്, ജോര്‍ദാന്‍, ഖത്വര്‍, സഊദി അറേബ്യ എന്നീ രാഷ്ട്രങ്ങള്‍ രംഗത്തെത്തി. തങ്ങളുടെ തീരമേഖലയില്‍ യു എസ് നടത്തിയ അതിക്രമങ്ങള്‍ക്ക് തിരിച്ചടിയായാണ് ആക്രമണമെന്ന് ഇറാന്‍ പ്രതികരിച്ചു. സംഘര്‍ഷം അവസാനിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കാനും താത്പര്യമില്ലെന്നാണ് അമേരിക്കയുടെ നടപടികള്‍ വ്യക്തമാക്കുന്നതെന്നും ഇറാന്‍ നേതൃത്വം പറഞ്ഞു.

Latest