Connect with us

From the print

സമസ്ത സെന്റിനറി ശിൽപ്പശാലകൾ പ്രൗഢമായി

"സമസ്ത: നൂറ് പ്രകാശ വർഷങ്ങൾ' എന്ന പ്രമേയത്തിൽ നടന്നുവരുന്ന സമസ്ത സെന്റിനറി കർമപദ്ധതികളുടെ ഭാഗമായി സംസ്ഥാനത്തെ അഞ്ച് കേന്ദ്രങ്ങളിൽ സെന്റിനറി ശിൽപ്പശാല നടത്തി

Published

|

Last Updated

കോട്ടക്കൽ, തൃക്കരിപ്പൂർ, കൊച്ചി | “സമസ്ത: നൂറ് പ്രകാശ വർഷങ്ങൾ’ എന്ന പ്രമേയത്തിൽ നടന്നുവരുന്ന സമസ്ത സെന്റിനറി കർമപദ്ധതികളുടെ ഭാഗമായി സംസ്ഥാനത്തെ അഞ്ച് കേന്ദ്രങ്ങളിൽ സെന്റിനറി ശിൽപ്പശാല നടത്തി. എടരിക്കോട് താജുൽ ഉലമ ടവറിൽ നടന്ന ശിൽപ്പശാല സെന്റിനറി പ്രൊജക്ട് കൗൺസിൽ കൺവീനർ വണ്ടൂർ അബ്ദുർറഹ്്മാൻ ഫൈസി ഉദ്ഘാടനം ചെയ്തു. കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ കൂറ്റമ്പാറ അബ്ദുർറഹ്്മാൻ ദാരിമി അധ്യക്ഷത വഹിച്ചു. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ജനറൽ സെക്രട്ടറി അബൂ ഹനീഫൽ ഫൈസി തെന്നല പ്രാർഥന നിർവഹിച്ചു. സംസ്ഥാന നേതാക്കളായ സുലൈമാൻ സഖാഫി മാളിയേക്കൽ, എൻ അലി അബ്ദുല്ല, എം അബൂബക്കർ പടിക്കൽ നേതൃത്വം നൽകി.
സയ്യിദ് ജലാലുദ്ദീൻ ജീലാനി, സിദ്ദീഖ് സഖാഫി ഒറ്റപ്പാലം, കെ പി ജമാൽ കരുളായി, സുലൈമാൻ ഇന്ത്യനൂർ പ്രസംഗിച്ചു.

മലപ്പുറം ഈസ്റ്റ്, വെസ്റ്റ്, പാലക്കാട് ജില്ലയിൽ നിന്നുൾപ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട മുന്നൂറ് ജില്ലാ, സോൺ സെന്റിനറി എക്‌സിക്യൂട്ടിവ് കൗൺസിൽ അംഗങ്ങൾ പ്രതിനിധികളായി പങ്കെടുത്തു. ജൂൺ മുതൽ ഒക്ടോബർ വരെയുള്ള അഞ്ച് മാസക്കാലത്തേക്കുള്ള വൈവിധ്യമാർന്ന പദ്ധതികളുടെ പഠനമാണ് ശിൽപ്പശാലയിൽ നടന്നത്. ജില്ലാ, സോൺ, സർക്കിൾ, യൂനിറ്റ് ഘടകങ്ങൾ കേന്ദ്രീകരിച്ചാണ് പദ്ധതികൾ നടപ്പാക്കുക. ആദർശ പ്രചാരണ പ്രബോധന പ്രവർത്തനങ്ങൾ ഇക്കാലയളവിൽ വിപുലപ്പെടുത്തും.

തൃക്കരിപ്പൂർ അൽ മുജമ്മഇൽ നടന്ന ഉത്തര മേഖലാ സമ്മിറ്റ് കേരള മുസ്്ലിം ജമാഅത് സംസ്ഥാന സെക്രട്ടറി സയ്യിദ് ത്വാഹ തങ്ങൾ സഖാഫി ഉദ്ഘാടനം ചെയ്തു.
പി എസ് ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ മുഹമ്മദ് പറവൂർ, സുലൈമാൻ സഖാഫി കുഞ്ഞുകുളം, ഫിർദൗസ് സഖാഫി കടവത്തൂർ വിഷയാവതരണം നടത്തി.
എം കെ ഹാമിദ്, സുലൈമാൻ കരിവെള്ളൂർ, ഹനീഫ് പാനൂർ, ബശീർ പുളിക്കൂർ, മുഹമ്മദ് മിസ്ബാഹി ചൊക്ലി, സിദ്ദീഖ് സഖാഫി ബായാർ, അബ്ദുർറഹീം പാപ്പിനിശ്ശേരി, എ ബി അബ്ദുല്ല, പ്രൊഫ. യു സി അബ്ദുൽ മജീദ്, അബ്ദുൽ ഖാദിർ സഖാഫി കാട്ടിപ്പാറ പ്രസംഗിച്ചു. തിരഞ്ഞെടുക്കപ്പെട്ട 350 പ്രതിനിധിധികൾ സംബന്ധിച്ചു.

എറണാകുളം ജാമിഅ അശ്അരിയ്യയിൽ നടന്ന സമ്മിറ്റ് കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ വി എച്ച് അലി ദാരിമി ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം അലവി സഖാഫി കൊളത്തൂർ അധ്യക്ഷത വഹിച്ചു.

സംസ്ഥാന നേതാക്കളായ എം മുഹമ്മദ് സ്വാദിഖ്, കലാം മാവൂർ, സ്വാബിർ സഖാഫി നാദാപുരം വിഷയാവതരണം നടത്തി. സയ്യിദ് ഫസൽ തങ്ങൾ വാടാനപ്പള്ളി, സയ്യിദ് സി ടി ഹാശിം തങ്ങൾ, അബ്ദുൽ കരീം സഖാഫി ഇടുക്കി, റഫീഖ് അഹ്്മദ് സഖാഫി കോട്ടയം, അബ്ദുൽ ജബ്ബാർ സഖാഫി, ജലാൽ അഹ്‌സനി, അഡ്വ. പി യു അലി പ്രസംഗിച്ചു.
തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിൽ നിന്ന് തിരഞ്ഞെടുത്ത ജില്ലാ സോൺ പ്രതിനിധികളാണ് സമ്മിറ്റിൽ സംബന്ധിച്ചത്.

Latest