National
ഗാര്‍ഹിക പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു: ഒറ്റയടിക്ക് കൂട്ടിയത് 29 രൂപ
ഡല്‍ഹിയില്‍ വില 942 രൂപ. കോഴിക്കോട്ട് സിലിന്‍ഡറിന് 950.50.
ന്യൂഡല്‍ഹി | രാജ്യത്ത് ഗാര്‍ഹിക പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. 29 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍ വില 942 രൂപയിലെത്തി. കോഴിക്കോട്ട് സിലിന്‍ഡറിന് 950.50 രൂപയാണ് പുതിയ വില.
ഡല്‍ഹിയില്‍ 14.2 കിലോ ഗ്യാസ് സിലിന്‍ഡറിന് 913 രൂപയില്‍ നിന്ന് 942 രൂപയായി വര്‍ധിച്ചു. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാചക വാതക വില വര്‍ധിപ്പിക്കുന്നത്. മാര്‍ച്ചില്‍ 60 രൂപ കൂട്ടിയിരുന്നു.
പ്രധാന നഗരങ്ങളിലെ പുതുക്കിയ വില:
ഡല്‍ഹി: 942
മുംബൈ: 941.50
കൊല്‍ക്കത്ത: 968
ചെന്നൈ: 957.50







