Connect with us

Kozhikode

ജാമിഅതുൽ ഹിന്ദിന് ആഗോള കവാടങ്ങൾ തുറന്ന് ഇസ്ലാമിക് യൂണിവേഴ്സിറ്റി ലീഡർഷിപ്പ് സമ്മിറ്റ്

ജാമിഅതുൽ ഹിന്ദിന്റെ അഞ്ചാമത് കോൺവൊക്കേഷൻ കോൺഫറൻസിനോടനുബന്ധിച്ചാണ് വൈസ് ചാൻസിലർ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ വ്യത്യസ്ത യൂണിവേഴ്സിറ്റി പ്രതിനിധികൾ ഒത്തൊരുമിച്ചത്.

Published

|

Last Updated

കോഴിക്കോട്| സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ കേരളത്തിനകത്തും പുറത്തുമായി സമന്വയ വിദ്യാഭ്യാസ സംവിധാനത്തിന് നേതൃത്വം നൽകുന്ന ജാമിഅതുൽ ഹിന്ദ് അൽ ഇസ്ലാമിയ്യക്ക് പുതിയ കവാടങ്ങൾ തുറന്ന് ഇസ്ലാമിക് യൂണിവേഴ്സിറ്റി ലീഡർഷിപ്പ് സമ്മിറ്റ്. ജാമിഅതുൽ ഹിന്ദിന്റെ അഞ്ചാമത് കോൺവൊക്കേഷൻ കോൺഫറൻസിനോടനുബന്ധിച്ചാണ് വൈസ് ചാൻസിലർ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ വ്യത്യസ്ത യൂണിവേഴ്സിറ്റി പ്രതിനിധികൾ ഒരു മേശക്ക് ചുറ്റും ഒത്തൊരുമിച്ചത്.
കേരളത്തിന്റ മത സൗഹാർദ്ധവും സാമൂഹിക ഐക്യവും ലോക അക്കാദമിക് തലങ്ങളിൽ പരിചയപ്പെടുത്തുക, മത വിദ്യഭ്യസത്തോടൊപ്പം ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യാഭ്യാസം കൂടി പുതിയ തലമുറക്ക് നൽകേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും ഇതിന്റെ ജാമിഅതുൽ ഹിന്ദ് മോഡൽ പരിചയപ്പെടുത്തുകയും ചെയ്യുക, ലോകത്തെ വ്യത്യസ്ത യൂണിവേഴ്സിറ്റികളിൽ ജാമിഅതുൽ ഹിന്ദിന്റെ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് സൗകര്യമൊരുക്കുക, അധ്യാപകർക്ക് കൂടുതൽ മെച്ചപ്പെട്ട ട്രൈനിംഗ് ഒരുക്കുക, ശാസ്ത്ര സങ്കേതിക രംഗങ്ങളിലും സമന്വയ വിദ്യാഭ്യാസ രംഗത്തും സംയുക്ത ഗവേഷണം സൗകര്യപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത്.
ഇസ്ലാമിക് യൂണിവേഴ്സിറ്റികളുടെ കൂട്ടായ്‌മയായ റാബിത്വത്തുൽ ജാമിആത്തിൽ ഇസ്ലാമിയ്യ, അൽ അസ്ഹർ യൂണിവേഴ്സിറ്റി, കൈറോ യൂണിവേഴ്സിറ്റി, സൈതൂന യൂണിവേഴ്സിറ്റി തുടങ്ങിയ വ്യത്യസ്ത യൂണിവേഴ്സിറ്റി പ്രതിനിധികൾ പങ്കെടുത്തു. ഡോ. സാമി മുഹമ്മദ് റാബി ഷരീഫ്, ഡോ. അലി ഫുആദ് മുഖൈമിർ, ഡോ. ഹനഫി മുഹമ്മദ് മദ്ബൂലി, ഡോ. മുഹമ്മദ് ഇബ്രാഹിം അഹമ്മദ് ഇബ്രാഹിം, ഡോ. വസാം അഹ്മദ് താഹ മൻസൂർ, ഡോ. മുസ്തഫ മഹ്മൂദ് ഇബ്രാഹിം റോസ, ഡോ. അഷ്റഫ് ഫുആദ് അലി മുഖൈമിർ, ഡോ. വലീദ് അബ്ദുൽ മുൻഇം അൻസൈദ് ഇബ്രാഹിം, ഡോ. സഅദ് മുഹമ്മദ് അൽ ഹദ്ദാദ്, ഡോ. ഹാതം ഫായിസ് അബ്ദുൽ സലാം ബിശ്താവി തുടങ്ങിയ യൂണിവേഴ്സിറ്റി പ്രതിനിധികളാണ് സംഗമിച്ചത്.
കൂടാതെ, സമസ്ത പ്രസിഡണ്ട് ഇ സുലൈമാൻ മുസ്‌ലിയാർ, സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, കെപി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം, തൃക്കരിപ്പൂർ മുഹമ്മദലി സഖാഫി, അബ്ദുന്നാസിർ അഹ്‌സനി ഒളവട്ടൂർ, മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, പൊന്മള മുഹ്‌യിദ്ധീൻ കുട്ടി ബാഖവി, അബൂ ഹനീഫൽ ഫൈസി തെന്നല, അലവി സഖാഫി കൊളത്തൂർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Latest