Connect with us

Organisation

മരുഭൂമിയില്‍ ഇഫ്താറും, പലവ്യഞ്ജന സാധന വിതരണവും ഒരുക്കി ഇശല്‍ ബാന്‍ഡ് അബുദാബി

എഴുനൂറോളം ഇടയന്മാരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍

Published

|

Last Updated

അബൂദാബി | മരുഭൂമിയില്‍ ഇഫ്താറും, പലവ്യഞ്ജന സാധന വിതരണവും നടത്തി ഇശല്‍ ബാന്‍ഡ് അബുദാബി ടീം അംഗങ്ങള്‍. ഇശല്‍ ബാന്‍ഡ് അബുദാബിയുടെ നേതൃത്വത്തില്‍ റമസാനില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി നടത്തി വരുന്ന മരുഭൂമിയിലേക്ക് ഒരു യാത്ര എന്ന പരിപാടിയുടെ ഭാഗമായാണ് ഇഫ്താര്‍ സംഘടിപ്പിച്ചത്.മരുഭൂമിയില്‍ ആടുകളെയും, ഒട്ടകങ്ങളെയും മേച്ച് ഉപജീവന്മാര്‍ഗ്ഗം കണ്ടെത്തുന്ന എഴുനൂറോളം ഇടയന്മാരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.

അബുദാബി സിറ്റിയില്‍നിന്നും ഒരു മണിക്കൂര്‍ യാത്ര ചെയ്ത് അലൈന്‍ ട്രക്ക് റോഡില്‍ മരുഭൂമിക്കകത്ത് പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുന്ന ഇടയന്മാരെ തേടിയാണ് എല്ലാ വര്‍ഷവും ഇശല്‍ ബാന്‍ഡ് അബുദാബി ടീം അംഗങ്ങള്‍ ഈ യാത്ര സംഘടിപ്പിക്കുന്നത്.

റമസാന്‍ തുടക്കത്തില്‍ മരുഭൂമി സന്ദര്‍ശിക്കുകയും സഹായം ആവശ്യമായ ആളുകളെ കണ്ടെത്തുകയും ചെയ്യുന്നു. ഇശല്‍ ബാന്‍ഡ് അബുദാബിയുടെ മുഖ്യ രക്ഷധികാരി ഹാരിസ് തായമ്പത്ത്, മഹ്റൂഫ് കണ്ണൂര്‍, റഫീക്ക് ഹൈദ്രോസ്, സാദിഖ് കല്ലട, ഇക്ബാല്‍ ലത്തീഫ്, അന്‍സര്‍ വെഞ്ഞാറമൂട്, സമീര്‍ മീനെടത്ത്, നിഷാന്‍ അബ്ദുള്‍ അസീസ്, മുഹമ്മദ് ഇര്‍ഷാദ്, സിയാദ് അബ്ദുള്‍ അസീസ്, തുടങ്ങിയവര്‍ ഈ വര്‍ഷത്തെ റമസാന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്‍കി.

 

---- facebook comment plugin here -----

Latest