Connect with us

Saudi Arabia

ഇറാഖ് പ്രധാനമന്ത്രി അലി അല്‍ സൈദി സഊദിയില്‍

ഇറാഖില്‍ നിന്ന് അയല്‍ രാജ്യങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടാകില്ല

Published

|

Last Updated

റിയാദ്  | ഇറാഖ് പ്രധാനമന്ത്രി അലി അല്‍ സൈദി സഊദിയിലെത്തി. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഈ വര്‍ഷം മേയില്‍ ഇറാഖ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള അലി അല്‍ സെയ്ദിയുടെ ആദ്യ ഔദ്യോഗിക സഊദി സന്ദര്‍ശനമാണിത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ, സാമ്പത്തിക സഹകരണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം . കിരീടാവകാശിയുമായി നടന്ന കൂടിക്കാഴ്ചയില്‍ മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനും.സഊദി അറേബ്യയുടെയോ മറ്റ് അയല്‍രാജ്യങ്ങളുടെയോ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയില്‍ ഇറാഖിനെ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ഇറാഖ് പ്രധാനമന്ത്രി കൂടിക്കാഴ്ചയില്‍ ഉറപ്പുനല്‍കിയതായി ഇറാഖി വാര്‍ത്താ ഏജന്‍സി (INA) റിപ്പോര്‍ട്ട് ചെയ്തു

യമനില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തിനിടെ കഴിഞ്ഞ മാസം സഊദി അറേബ്യയുടെ കിഴക്ക്-പടിഞ്ഞാറ്എണ്ണ പൈപ്പ്ലൈനിനു നേരെ ഡ്രോണ്‍ ആക്രമണം നടന്നിരുന്നു.ഡ്രോണ്‍ ആക്രമണം ഉണ്ടായത് ഇറാഖില്‍ നിന്നാണെന്ന് സഊദി അറേബ്യ ആരോപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആക്രമണങ്ങള്‍ നടന്നത് ഇറാഖിന്റെ മണ്ണില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇറാഖില്‍ നിന്ന് മറ്റ് പ്രാദേശിക രാജ്യങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്താന്‍ ഇറാഖിന്റെ മണ്ണ് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയത്

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തെ ഇറാഖ് പ്രധാനമന്ത്രി ശക്തമായി അപലപിക്കുകയും ചെയ്തു. അയല്‍ രാജ്യങ്ങളുമായി നല്ല അയല്‍പക്ക ബന്ധം പുലര്‍ത്തുന്നതിലും ഇറാഖിന്റെയും സൗഹൃദ-സഹോദര രാജ്യങ്ങളുടെയും പരമാധികാരം മാനിക്കുന്നതിലും രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അലി അല്‍ സൈദി പറഞ്ഞു

Content Highlights: Iraqi Prime Minister Ali Al Zaidi arrived in Saudi Arabia for his first official visit since taking office, meeting Crown Prince Mohammed bin Salman in Riyadh. Zaidi assured that Iraq’s territory will not be permitted for attacks against Saudi Arabia or neighbouring countries. Both leaders discussed strengthening security and economic ties to ensure regional stability.

---- facebook comment plugin here -----

Latest