Connect with us

International

ഉക്രൈനില്‍ റഷ്യന്‍ അക്രമണം: ഒന്‍പത് മരണം

ഞായറാഴ്ച ട്രംപ് പ്രഖ്യാപിച്ച ഊര്‍ജ്ജ വെടിനിര്‍ത്തല്‍ റഷ്യ ലംഘിച്ചതായും പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി ആരോപിച്ചു.

Published

|

Last Updated

കീവ് |ഉക്രൈനില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും വൈദ്യുതി വിതരണ സംവിധാനം തകര്‍ക്കപ്പെടുകയും ചെയ്തു. ഉക്രൈനിലെ ആശയവിനിമയ സംവിധാനത്തിനുനേരെയും ഊര്‍ജോല്‍പാദന കേന്ദ്രങ്ങള്‍ക്ക് നേരെയും സേന ആക്രമണം നടത്തിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. നാല് വര്‍ഷമായി തുടരുന്ന യുദ്ധത്തിനിടെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഊര്‍ജ്ജ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകമാണ് ആക്രമണം.

ഉക്രൈനിന്റെ തലസ്ഥാനമായ കീവില്‍ രണ്ട് ഊര്‍ജ് പ്ലാന്റുകള്‍ക്ക് പുറമെ മറ്റു രണ്ട് പ്ലാന്റുകളിലും വൈദ്യുതി സബ്‌സ്റ്റേഷനിലും റഷ്യന്‍ സേന ആക്രമണം നടത്തിയതായി അറിയിച്ചു. റഷ്യന്‍ സൈന്യത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപയോഗിച്ചിരുന്ന കീവിലെ ഡാറ്റാ സെന്ററിന് നേരെയും തങ്ങളുടെ സേന ആക്രമണം നടത്തിയതായി മോസ്‌കോ അറിയിച്ചു. കീവിലും പരിസരങ്ങളിലുമുള്ള മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് വൈദ്യുതി തടസ്സങ്ങള്‍ നേരിടുന്നുണ്ടന്നും അഭയ കേന്ദ്രങ്ങളില്‍ തുടരണമെന്നും മേയര്‍ വിറ്റാലി ക്ലിറ്റ്‌സ്‌കോ ടെലിഗ്രാമിലൂടെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ആക്രമണം കാരണം കീവിലെ പല നഗരങ്ങളിലും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നതായി ഉക്രൈനിലെ ഊര്‍ജ്ജ വിതരണ കമ്പനിയായ ഡി ടി ഇ കെ അറിയിച്ചു

.

കീവിലെ ഡെസ്‌നിയാന്‍സ്‌കി പ്രദേശത്തുള്ള ബഹുനില കെട്ടിടത്തിന് നേരെയുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായും ഗൊലോസിയിവ്‌സ്‌കി പ്രദേശത്തുള്ള ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും ഉക്രൈനിന്റെ സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു. ഡിനിപ്രോപെട്രോവ്‌സ്‌ക് മേഖലയിലുണ്ടായ ആക്രമണങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഉക്രൈനിയന്‍ സൈന്യം റിപ്പോര്‍ട്ട് ചെയ്തു. സപ്പോരിജിയ മേഖലയിലും മറ്റൊരു വ്യക്തിയും കൊല്ലപ്പെട്ടു. ഉക്രൈനിലെ പടിഞ്ഞാറന്‍ നഗരമായ ലുറ്റ്‌സ്‌കില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും പന്ത്രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വോലിന്‍ ഗവര്‍ണര്‍ റോമന്‍ റൊമാനിയുക് ടെലിഗ്രാമില്‍ അറിയിച്ചു. കീവിന് നേരെ റഷ്യന്‍ മിസൈല്‍ ആക്രമണം അനീതിയാണന്നും മിസൈലുകള്‍ കീവിനടുത്തെത്തിയപ്പോള്‍ മാത്രമാണ് ഉക്രൈന്‍ അവയെ കണ്ടെത്തിയതെന്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. ഞായറാഴ്ച ട്രംപ് പ്രഖ്യാപിച്ച ഊര്‍ജ്ജ വെടിനിര്‍ത്തല്‍ റഷ്യ ലംഘിച്ചതായും അദ്ദേഹം ആരോപിച്ചു.

Content Highlights:
Russia launched extensive airstrikes across Ukraine, killing nine people and disrupting power supplies in multiple regions including Kyiv, Dnipropetrovsk, and Lutsk. Ukrainian President Volodymyr Zelenskyy accused Moscow of violating the recently announced energy truce. Authorities urged residents to stay in shelters as emergency crews respond to widespread infrastructure damage.

Latest