Connect with us

National

വീണ്ടും പോര്‍മുഖം തുറന്ന് സിജെപി; മറ്റന്നാള്‍ കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിക്കും

അറസ്റ്റിലായ സിജെപി നേതാക്കളെ തിഹാര്‍ ജയിലിലേക്ക് മാറ്റി

Published

|

Last Updated

ന്യൂഡല്‍ഹി |  മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് വെള്ളിയാഴ്ച പ്രതിഷേധവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി വീണ്ടും ഇറങ്ങും. കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിക്കുമെന്ന് സിജെപി കണ്‍വീനര്‍ അഭിജിത് ദീപ്കെ വ്യക്തമാക്കി.അതേസമയം ജന്തര്‍മന്തറിലെ പ്രതിഷേധത്തില്‍ അറസ്റ്റിലായ സിജെപി നേതാക്കളെ തിഹാര്‍ ജയിലിലേക്ക് മാറ്റി. അഞ്ച് ദിവസം റിമാന്‍ഡിലായ സിജെപി സഹകണ്‍വീനര്‍മാരായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയേയുമാണ് തിഹാര്‍ ജയിലിലേക്ക് മാറ്റിയത്.

പ്രതിഷേധം വിലക്കിയ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ഇന്നലെ ആയിരുന്നു സിജെപി സഹകണ്‍വീനര്‍മാരായ സൗരവ് ദാസ്, അശുതോഷ് റാങ്ക,അജിങ്ക്യ ഷിന്‍ഡെ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധം. കസ്റ്റഡിയിലെടുത്ത 14 പേരില്‍ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെയാണ് അഞ്ച് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തത്

Content Highlights: The Cockroach Janata Party announced plans to protest at Connaught Place demanding the Chief Election Commissioner’s resignation. This comes after CJP leaders Sourav Das and Ashutosh Ranga were sent to Tihar Jail on five-day remand following their arrest during protests at Jantar Mantar.

---- facebook comment plugin here -----

Latest