International
ഇറാന്‍-യുഎസ് ചര്‍ച്ച നാളെ പാകിസ്താനില്‍; കരാറിലെത്തിയില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്ന് ട്രംപ്
രണ്ടാം ഘട്ട നേരിട്ടുള്ള ചര്‍ച്ചകളില്‍ ഏതൊക്കെ ഉദ്യോഗസ്ഥരെയാണ് യുഎസ് അയക്കുകയെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല.
വാഷിങ്ടണ്‍ | ഇറാനെതിരെയുള്ള യുഎസ്-ഇസ്‌റാഈല്‍ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ചര്‍ച്ചകള്‍ക്കായി യുഎസ് പ്രതിനിധികള്‍ തിങ്കളാഴ്ച പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് തിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.
ഞായറാഴ്ച സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. ഇസ്ലാമാബാദില്‍ ഇറാന്‍ പ്രതിനിധികളുമായി നടക്കുന്ന രണ്ടാം ഘട്ട നേരിട്ടുള്ള ചര്‍ച്ചകളില്‍ ഏതൊക്കെ ഉദ്യോഗസ്ഥരെയാണ് യുഎസ് അയക്കുകയെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ആഴ്ച വൈസ് പ്രസിഡന്റ് ജെഡി വാന്‍സിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ കരാറിലെത്താതെയാണ് അവസാനിച്ചത്.
അതേ സമയം കരാര്‍ സാധ്യമായില്ലെങ്കില്‍ ഇറാനിലെ എല്ലാ ഊര്‍ജ നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്ന് ട്രംപ് സമൂഹമാധ്യമത്തിലൂടെ മുന്നറിയിപ്പ് നല്‍കി





