Connect with us

National

ആഢംബര കപ്പലിലെ ലഹരി വേട്ടക്കേസ്‌ ; ആര്യന്‍ ഖാന്‍ ജാമ്യത്തിലിറങ്ങി

27 ദിവസത്തിന് ശേഷമാണ് മോചനം

Published

|

Last Updated

മുംബൈ |  ആഢംബര കപ്പലിലെ ലഹരി മരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ജാമ്യത്തില്‍ ജയിലില്‍നിന്നും പുറത്തിറങ്ങി. ഇന്ന് രാവിലെ 11ഓടെയാണ് ആര്യന്‍ ആര്‍തര്‍ ജയിലില്‍ നിന്നുംപുറത്തിറങ്ങിയത്.

27 ദിവസത്തിന് ശേഷമാണ് മോചനം. ആര്യന്‍ ഖാന്‍ ഇന്നലെ തന്നെ പുറത്തിറങ്ങേണ്ടതായിരുന്നുവെങ്കിലും രേഖകള്‍ ജയിലധികൃതര്‍ക്ക് സമര്‍പ്പിക്കാന്‍ സാധിക്കാത്തതാണ് മോചനം ഇന്നേക്ക് നീണ്ടത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം.

---- facebook comment plugin here -----

Latest