Connect with us

inl issue

ഐ എന്‍ എല്‍; സമാന്തര യോഗം നടത്തിയവര്‍ക്കെതിരെ നടപടി- അഹമ്മദ് ദേവര്‍കോവില്‍

എന്നെ മന്ത്രിസ്ഥാനത്ത് നിന്ന്‌ മാറ്റാമെന്നത് ചിലരുടെ അതിമോഹം

Published

|

Last Updated

തിരുവനന്തപുരം | ഐ എന്‍ എല്‍ ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് സമാന്തരയോഗം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മുന്‍ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബിനും അദ്ദേഹത്തോടൊപ്പം യോഗത്തില്‍ പങ്കെടുത്തവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഏഴ് ദിവസത്തിനകം കൃത്യമായ മറുപടിയില്ലെങ്കില്‍ നടപടിയെടുക്കും.

സമാന്തര യോഗം വിളിച്ചത് അച്ചടക്ക ലംഘനമാണ് പാര്‍ട്ടിയുടെ നിലപാടും ഭരണഘടനയും അംഗീകരിക്കാത്തവര്‍ ആരായാലും അവര്‍ക്ക് പുറത്ത് പോകേണ്ടി വരും. അവരുമായി മുന്നോട്ട് പോകുന്ന പ്രശ്‌നമില്ല. തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് പറയുന്നത് അവരുടെ അതിമോഹമാണെന്നും ദേവര്‍ കോവില്‍ പറഞ്ഞു.

ഇന്നലെ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായി പാര്‍ട്ടിയുമായി ബന്ധപ്പെട്ട ചര്‍ച്ചയല്ല നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.