Connect with us

ACTRESS SHAHANA DEATH

ഷഹനയുടെ ശരീരത്തില്‍ മരിക്കുന്നതിന് 24 മണിക്കൂറിനിടയിലേറ്റ പരുക്കുകള്‍: എ സി പി

ആത്മഹത്യയാണെന്ന് ഫോറന്‍സികിന്റെ പ്രാഥമിക വിലയിരുത്തല്‍: കൂടുതല്‍ ശാസ്ത്രീയ പരിശോധന നടക്കുന്നു

Published

|

Last Updated

കോഴിക്കോട് | നടിയും മോഡലുമായ ഷഹന മരണപ്പെട്ട ദിവസവും ഭര്‍ത്താവ് സജ്ജാദ് മര്‍ദിച്ചതായി എ സി പി സുദര്‍ശന്‍. 24 മണിക്കൂറിനിടയിലുള്ള പരുക്കുകള്‍ ഷഹനയുടെ ശരീരത്തിലുണ്ടായിരുന്നു. മരണത്തിന് മുമ്പ് ഇവര്‍ തമ്മില്‍ പിടിവലികളോ, മറ്റോ നടന്നിരിക്കാമെന്നും എ സി പി പറഞ്ഞു.
സജ്ജാദ് ലഹരി ഉപയോഗിക്കുകയും നഗരത്തില്‍ വില്‍പ്പന നടത്തുകയും ചെയ്തിരുന്നു. ഫുഡ് ഡെലിവറിയുടെ മറവിലായിരുന്നു സജ്ജാദിന്റെ മയക്ക് മരുന്ന് വ്യാപരം. ആ രീതിയിലുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും എ സി പി പറഞ്ഞു. ആത്മഹത്യയാണെന്ന് ഫോറന്‍സികിന്റെ പ്രാഥമിക വിലയിരുത്തല്‍. റൂമില്‍ നിന്ന് ലഭിച്ച കര്‍ തൂങ്ങി മരിക്കാന്‍ പര്യാപതമാണെന്നാണ് ഇവര്‍ പറയുന്നത്‌. എന്നാല്‍ ഷഹനക്കേറ്റ മര്‍ദനങ്ങള്‍ ഇതിന് കാരണമായിരിക്കാമെന്നും എ സി പി പറഞ്ഞു.

ഷഹന മരിച്ച പറമ്പില്‍ ബസാറിലെ വീട്ടില്‍ ഫോറന്‍സിക് സംഘം ഇന്നും പരിശോധന നടത്തി. കൂടുതല്‍ ശാസ്ത്രീയ പരിശോധന ആവശ്യമായ സാഹചര്യത്തിലാണ് ഫോറന്‍സിക് സംഘം എത്തിയത്. ഷഹന തൂങ്ങിമരിക്കാന്‍ ഉപയോഗിച്ച കയറും ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കും.

 

 

---- facebook comment plugin here -----

Latest