Connect with us

National

യുക്രൈനിലെ ഇന്ത്യക്കാര്‍; പ്രഥമ പരിഗണന സുരക്ഷക്കെന്ന് മന്ത്രി വി മുരളീധരന്‍

Published

|

Last Updated

ന്യൂഡല്‍ഹി | യുക്രൈനിലെ ഇന്ത്യക്കാരുടെ വിഷയത്തില്‍ രാജ്യത്തിന്റെ പ്രഥമ പരിഗണന സുരക്ഷക്കെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. സുരക്ഷിതമായ ഇടങ്ങളില്‍ കഴിയുന്നവര്‍ അവിടെ തന്നെ തുടരണം. എല്ലാ ഇന്ത്യക്കാരെയും രക്ഷിക്കാതെ ‘ഓപ്പറേഷന്‍ ഗംഗ’ അവസാനിപ്പിക്കില്ല.

ഇന്ത്യന്‍ പൗരന്മാരോട് ഏറെ ബഹുമാനത്തോടെയാണ് യുക്രൈന്‍ അധികൃതര്‍ പെരുമാറുന്നതെന്നും മന്ത്രി പറഞ്ഞു. പരമാവധി സഹായം നല്‍കുമെന്ന് യുക്രൈന്‍ സ്ഥാനപതി ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ എംബസിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. ഇന്റര്‍നാഷണല്‍ റെഡ്‌ക്രോസുമായി സഹകരിച്ച് ഭക്ഷണമെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. യുദ്ധസാഹചര്യത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു.

Latest