Connect with us

Ongoing News

ഇന്ത്യന്‍ ടീം കോച്ച്; ബി സി സി ഐ കുംബ്ലെയെയും ലക്ഷ്മണിനെയും സമീപിച്ചേക്കും

കുംബ്ലെക്ക് ഒപ്പം ലക്ഷ്മണിനെയും ബി സി സി ഐ സമീപിക്കും.

Published

|

Last Updated

മുംബൈ | രവി ശാസ്ത്രി പുറത്തുപോകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ച് സ്ഥാനം ഏറ്റെടുക്കാന്‍ അനില്‍ കുംബ്ലെയെയും വി വി എസ് ലക്ഷ്മണിനെയും ബി സി സി ഐ സമീപിച്ചേക്കും. ടി20 ലോകകപ്പിന് ശേഷമാണ് രവി ശാസ്ത്രി കോച്ച് സ്ഥാനത്ത് നിന്ന് രാജിവെക്കുക. നേരത്തേ 2016- 17 കാലയളവില്‍ കോച്ച് സ്ഥാനത്ത് കുംബ്ലെയുണ്ടായിരുന്നു.

അന്ന് വിരാട് കോലിയുമായുണ്ടായ പ്രശ്‌നമാണ് കുംബ്ലെയുടെ രാജിയിലേക്ക് നയിച്ചത്. ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനോട് തോറ്റതിന് ശേഷമായിരുന്നു ഈ പ്രശ്‌നവും രാജിയും. കുംബ്ലെക്ക് ഒപ്പം ലക്ഷ്മണിനെയും ബി സി സി ഐ സമീപിക്കും.

നിലവില്‍ ഐ പി എല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉപദേഷ്ടാവ് ആണ് വര്‍ഷങ്ങളായി ലക്ഷ്മണ്‍. അതേസമയം, കുംബ്ലെയെ തന്നെയായിരിക്കും ബി സി സി ഐ തിരഞ്ഞെടുക്കുക. 2017ലെ അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ച പ്രശ്‌നത്തിലെ നീതി എന്ന നിലക്കും ഇതിനെ കാണാം. മാത്രമല്ല, ടി20 ലോകകപ്പിന് ശേഷം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് കോലി പ്രഖ്യാപിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest