Saudi Arabia
വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ഡ്രോൺ-മിസൈൽ ആക്രമണം; സഊദിയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകി ഇന്ത്യൻ എംബസി
പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിന്റെ (PBSK) 24x7 ഹെൽപ്പ്‌ലൈൻ ടോൾ ഫ്രീ നമ്പറായ 8002471234-ൽ ലഭ്യമാണ്.
റിയാദ്|സഊദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് റിയാദിലെ ഇന്ത്യൻ എംബസി അടിയന്തര സുരക്ഷാ നിർദേശം നൽകി. കഴിഞ്ഞ ദിവസങ്ങളിൽ വിമാനത്താവളങ്ങൾക്ക് നേരെ ഉണ്ടായ ഡ്രോൺ-മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ സുരക്ഷാ മുൻകരുതൽ നിർദ്ദേശം നൽകിയിരിക്കുന്നത്.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് ആവശ്യമെങ്കിൽ ഇന്ത്യൻ പൗരന്മാർ സുരക്ഷിതമായി വീടുകളിൽ തന്നെ കഴിയാൻ ശ്രമിക്കുക. നിലവിലുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളോ വാർത്തകളോ പ്രചരിപ്പിക്കുന്നതിൽ നിന്നും റീപോസ്റ്റ് ചെയ്യുന്നതിൽ നിന്നും ഇന്ത്യൻ പൗരന്മാർ കർശനമായി വിട്ടുനിൽക്കുക.
സഊദി അധികൃതർ ഔദ്യോഗിക ചാനലുകൾ വഴി നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പിന്തുടരുക. റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും വി.എഫ്.എസ് (VFS) വഴിയുള്ള ഔട്ട്സോഴ്സിംഗ് സേവനങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നത് തുടരും. ആവശ്യാനുസരണം കൂടുതൽ വിവരങ്ങളും ഉപദേശങ്ങളും യഥാസമയം പുറപ്പെടുവിക്കുന്നതായിരിക്കും.
പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിന്റെ (PBSK) 24×7 ഹെൽപ്പ്‌ലൈൻ ടോൾ ഫ്രീ നമ്പറായ 8002471234-ൽ ലഭ്യമാണ്. ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് അപ്ഡേറ്റുകൾക്കായി എംബസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരാനും ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യകത്മാക്കി.
Content Highlights:
Indian Embassy in Riyadh issued an urgent security advisory for citizens in Saudi Arabia following recent drone and missile attacks near airports. Expatriates are advised to stay indoors, follow official guidelines, and avoid sharing videos. Helpline services and embassy operations remain active.


