Connect with us

nursing recruitment

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് മുന്നറിയിപ്പുമായി കുവൈത്ത് ഇന്ത്യന്‍ എംബസി

നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ചാര്‍ജായി കുവൈത്ത് അധികാരികള്‍ യാതൊരു വിധ ചാര്‍ജും ഈടാക്കുന്നില്ല

Published

|

Last Updated

കുവൈത്ത് സിറ്റി | ഇന്ത്യയില്‍ നിന്നുള്ള നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സുതാര്യമാകുന്നതിന്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യന്‍ എംബസി പ്രത്യേക ഡസ്‌ക് സ്ഥാപിച്ചതായി ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ് വ്യക്തമാക്കി. ഇതുപ്രകാരം എംബസിയില്‍ നിന്നുള്ള വെരിഫിക്കേഷന് ശേഷമേ ഇനി മുതല്‍ റിക്രൂട്ട്‌മെന്റ് സാധ്യമാവുകയുള്ളൂ. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച തുകയേക്കാള്‍ അധിക നിരക്ക് ഈടാകുന്നവരെ കുറിച്ച് എംബസിയെ വിവരമറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുപ്പതിനായിരം രൂപയും ജി എസ് ടി യുമാണ് ഇതിനായി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ കൂടുതല്‍ ആരും നല്‍കേണ്ടതില്ല.

നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ചാര്‍ജായി കുവൈത്ത് അധികാരികള്‍ യാതൊരു വിധ ചാര്‍ജും ഈടാക്കുന്നില്ല. ഈ വിഷയത്തില്‍ കുവൈത്ത് ആരോഗ്യ മന്ത്രി മറ്റു ഉദ്യോഗസ്ഥരുമായും താന്‍ പലതവണ കൂടിയാലോചന നടത്തിയെന്നും സ്ഥാനപതി കൂട്ടിച്ചേര്‍ത്തു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്കുഇന്ത്യയില്‍ നിന്നുള്ള നേഴ്‌സമാരെ നേരിട്ട് റിക്രൂട്ട് ചെയ്യാനാണ് ആലോചിക്കുന്നത്. ഗാര്‍ഹിക വിസ റിക്രൂട്ട്‌മെന്റ് ചാര്‍ജ് കുറക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായും സ്ഥാനപതി വ്യക്തമാക്കി. കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമമാണ് എംബസിയുടെ ലക്ഷ്യമെന്നും പൗരന്മാര്‍ക്കു പരാതികള്‍ അറിയിക്കാന്‍ പന്ത്രണ്ടോളം വാട്‌സാപ് നമ്പറുകള്‍ ലഭ്യമാണെന്നും ആര്‍ക്കും എംബസിയുടെ ഏത് വിഭാഗവുമായി ബന്ധപ്പെട്ടും വിളിക്കാം എന്നും അദ്ദേഹം ഉറപ്പ് നല്‍കി.

---- facebook comment plugin here -----

Latest