Connect with us

National

കശ്മീരില്‍ ഇന്ത്യന്‍ ആര്‍മിയുടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണു; മോശം കാലാവസ്ഥയാണ് കാരണമെന്ന് നിഗമനം

കനത്ത മഞ്ഞ് കാഴ്ചാ തടസ്സം ഉണ്ടാക്കിയതാവാം അപകടത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യന്‍ ആര്‍മിയുടെ ഹെലികോപ്ടര്‍ ജമ്മുകശ്മീരിലെ പട്‌നിടോപ്പില്‍ തകര്‍ന്നു വീണു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് നിഗമനം. ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന പൈലറ്റിനെയും കോ പൈലറ്റിനെയും രക്ഷപ്പെടുത്തി.

കനത്ത മഞ്ഞ് കാഴ്ചാ തടസ്സം ഉണ്ടാക്കിയതാവാം അപകടത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. ഓഗസ്റ്റ് മൂന്നിന് ഇന്ത്യന്‍ ആര്‍മിയുടെ മറ്റൊരു ഹെലികോപ്ടറും അപകടത്തില്‍പ്പെട്ടിരുന്നു.