Connect with us

Kuwait

ജ്വല്ലറി കമ്പനിയിൽ മോഷണം; ഇന്ത്യക്കാരനും പാക്കിസ്ഥാൻ പൗരനും 10വർഷം തടവ് ശിക്ഷ 

മുഴുവന്‍ പ്രതികളും 809,000ദിനാര്‍ പിഴയും അടക്കണം.

Published

|

Last Updated

കുവൈത്ത് സിറ്റി | ജ്വല്ലറികമ്പനിയില്‍ നിന്നും എട്ട് ലക്ഷത്തിലധികം ദിനാര്‍ വിലമതിക്കുന്ന ആഭരണങ്ങളും പണവും മോഷ്ടിച്ച കേസില്‍ ഇന്ത്യകാരന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കുവൈത്ത് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു.ഒരു ഇന്ത്യക്കാരനും ഒരു പാകിസ്ഥാന്‍ പൗരനും രണ്ട് കുവൈത്തി വനിതകള്‍ക്കുംഎതിരെ ആണ് കോടതി വിധി പുറപെടുവിച്ചത്.ഇന്ത്യക്കാരനും പാകിസ്ഥാന്‍ പൗരനും 10വര്‍ഷം വീതവും കുവൈത്തി വനിതകള്‍ക്ക് 5വര്‍ഷവും വീതവുമാണഅ തടവ് ശിക്ഷ കോടതി വിധിച്ചത്. ഇതിന് പുറമെ മുഴുവന്‍ പ്രതികളും 809,000ദിനാര്‍ പിഴയും അടക്കണം.

 

2022നും 2024നും ഇടയിലാണ് പ്രസ്തുദ കേസിനാസ്പദമായ മോഷണം നടന്നത്. ഈ കേസില്‍ പിടിയില്‍ ആകും മുമ്പ് പാകിസ്ഥാന്‍ സ്വദേശി രാജ്യം വിട്ടതിനാല്‍ അയാളുടെ അസാനിദ്യത്തില്‍ ആണ് കുവൈത്ത് കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

Latest