Connect with us

Ongoing News

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്; ആവേശക്കൊടുമുടിയില്‍ ആരാധകര്‍

വൈകീട്ട് ഏഴിനാണ് പോരാട്ടം. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഒരു അന്താരാഷ്ട്ര മത്സരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അരങ്ങേറുന്നത്.

Published

|

Last Updated

തിരുവനന്തപുരം | ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് തിരുവനന്തപുരത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍. വൈകീട്ട് ഏഴിനാണ് പോരാട്ടം. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഒരു അന്താരാഷ്ട്ര മത്സരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അരങ്ങേറുന്നത്.

ഏഷ്യാ കപ്പിലെ തോല്‍വി തിരിച്ചടിയായെങ്കിലും ആസ്‌ത്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര 2-1ന് നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. നാല് മാസത്തിനിടെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കുന്ന രണ്ടാം ടി20 പരമ്പരയാണിത്. ജൂണില്‍ ഇന്ത്യയില്‍ നടന്ന അഞ്ച് മത്സര പരമ്പര 2-2ന് സമനിലയില്‍ കലാശിച്ചു. അവസാന മത്സരം മഴമൂലം ഉപേക്ഷിച്ചു. 2019 സെപ്തംബറില്‍, ഇന്ത്യയില്‍ നടന്ന മൂന്ന് മത്സര പരമ്പരയും സമനിലയിലായിരുന്നു. ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടിയ 20 മത്സരങ്ങളില്‍ 11 എണ്ണത്തിലും വിജയം ഇന്ത്യയോടൊപ്പമായിരുന്നു. എട്ട് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക ജയിച്ചു. ഒരു മത്സരത്തില്‍ ഫലമുണ്ടായില്ല. ഇംഗ്ലണ്ടിനെയും അയര്‍ലണ്ടിനെയും അവരുടെ നാട്ടില്‍ തകര്‍ത്ത് പരമ്പരകള്‍ നേടിയതിന്റെ ആത്മവിശ്വാസമാണ് ദക്ഷിണാഫ്രിക്കക്ക് മുതല്‍ക്കൂട്ടാകുന്നത്.

ഇരു ടീമുകളും ഇന്നലെ സ്റ്റേഡിയത്തില്‍ പരിശീലനത്തിനെത്തി. ഉച്ചവരെ ദക്ഷിണാഫ്രിക്കയും ഉച്ചകഴിഞ്ഞ് ഇന്ത്യന്‍ ടീമുമാണ് പരിശീലിച്ചത്. ടി20 ലോകകപ്പിനുള്ള തയാറെടുപ്പിന്റെ ഭാഗമായുള്ള പരിശീലന കളരി കൂടിയായി പരമ്പര മാറും.

ടീം ഇന്ത്യ ലൈനപ്പ്:
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഷഹബാസ് അഹമ്മദ്, അര്‍ഷ്ദീപ് സിംഗ്, ഉമേഷ് യാദവ്, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, ജസ്പ്രീത് ബുംറ.

ദക്ഷിണാഫ്രിക്ക:
ടെംബ ബാവുമ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റീസ ഹെന്‍ഡ്രിക്‌സ്, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), കേശവ് മഹാരാജ്, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ലുങ്കി എന്‍ഗിഡി, ആന്റിച്ച് നോര്‍ട്ട്‌ജെ, വെയ്ന്‍ പാര്‍നെല്‍, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, കാഗിസോ റബാഡ, റോസ്സോ, തബാരിസ് ഷംസി, ട്രിസ്റ്റന്‍ സ്റ്റബ്‌സ് (വിക്കറ്റ് കീപ്പര്‍), ജോര്‍ണ്‍ ഫോര്‍ച്യൂണ്‍, മാര്‍ക്കോ യാന്‍സന്‍, ആന്‍ഡില്‍ ഫെഹ്ലുക്വായോ.

 

---- facebook comment plugin here -----

Latest