National
ഇന്ത്യ ചെനാബ് നദിയിലെ ജലം തുറന്നുവിട്ടു; പാകിസ്താനില്‍ പ്രളയ മുന്നറിയിപ്പ്
നദിക്കരയില്‍ താമസിക്കുന്നവരെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി | ഇന്ത്യ ചെനാബ് നദിയിലെ ജലം തുറന്നുവിട്ടതിന് പിന്നാലെ പാകിസ്താനില്‍ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സിയാല്‍കോട്ട് അടക്കം പഞ്ചാബ് പ്രവിശ്യയിലാണ് മുന്നറിയിപ്പ്.നദിക്കരയില്‍ താമസിക്കുന്നവരെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാജ്യവ്യാപകമായി 259 ഇടങ്ങളിലാണ് മോക്ഡ്രില്‍ നടക്കുക. കേന്ദ്രം തയ്യാറാക്കിയ പട്ടികയില്‍ കൊച്ചിയും തിരുവനന്തപുരവും ആണ് ഉള്ളതെങ്കിലും സംസ്ഥാന വ്യാപകമായി നാളെ മോക്ക് ഡ്രില്‍ നടക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
യുദ്ധ സാഹചര്യത്തില്‍ എന്തൊക്കെ ചെയ്യണമെന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കാനാണ് മോക് ഡ്രില്‍ . 1971ന് ശേഷം ആദ്യമായാണ് ഇത്തരമൊരു നടപടിക്ക് രാജ്യം സാക്ഷിയാവുന്നത്. വ്യോമാക്രമണങ്ങളില്‍ നിന്ന് രക്ഷ നേടാനുള്ള വഴി, തന്ത്രപ്രധാന സ്ഥാപനങ്ങളെ ശത്രുവിന്റെ കണ്ണില്‍ നിന്നും മറയ്ക്കുക, അടിയന്തര സാഹചര്യത്തില്‍ ആശയവിനിമയം തുടങ്ങി ജനങ്ങള്‍ക്ക് നല്‍കേണ്ട മാര്‍ഗനിര്‍ദേശങ്ങളെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു.