Connect with us

National

അരുണാചല്‍ അതിര്‍ത്തിയില്‍ ഇന്ത്യ ചൈന സംഘര്‍ഷം; പ്രതിരോധമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുന്നു

നിയന്ത്രണ രേഖയിലെ സംഘര്‍ഷം കോണ്‍ഗ്രസ് ഇന്ന് പാര്‍ലമെന്റില്‍ ഉന്നയിക്കും

Published

|

Last Updated

ന്യൂഡല്‍ഹി |  അരുണാചല്‍ അതിര്‍ത്തിയില്‍ ഇന്ത്യ ചൈന സൈനിക സംഘര്‍ഷത്തെ തുടര്‍ന്ന് നിയന്ത്രണ രേഖയില്‍ അതീവ ജാഗ്രത. തവാങ് മേഖലയില്‍ സംഘര്‍ഷത്തിന് എത്തിയ ചൈനീസ് സൈന്യത്തിന്റെ ആണികള്‍ തറച്ച മരക്കഷ്ണവും ടേസര്‍ തോക്കുകളും ഉണ്ടായിരുന്നുവെന്നാണ് വിവരം.സംഘര്‍ഷം നടന്നത് 9ന് രാവിലെയോടെയാണെന്നും സംഘര്‍ഷത്തിനിടെ കല്ലേറ് ഉണ്ടായതായും റിപ്പോര്‍ട്ട് ഉണ്ട്.

അതേസമയം സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്യാനായി പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗിൻ്റെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരുകയാണ്. വിദേശകാര്യമന്ത്രി എസ്.ജയ്‍ശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ, സംയുക്ത സൈനിക മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ, കര,നാവിക, വ്യോമസേനാ മേധാവിമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

പതിനഞ്ചിലധികം ചൈനീസ് പട്ടാളക്കാര്‍ക്ക് പരിക്കേറ്റെന്നാണ് സൂചന. പരുക്കേറ്റ ആറ് ഇന്ത്യന്‍ സൈനികര്‍ ഗുവാഹത്തിയില്‍ ചികിത്സയിലാണ്. ചില സൈനികര്‍ക്ക് കൈകാലുകളില്‍ പൊട്ടലെന്നാണ് സൂചന. പ്രതിരോധമന്ത്രി കരസന മേധാവിയുമായി സംസാരിച്ചു, ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ നേതൃത്വത്തില്‍ നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്.അരുണാചലിലെ യഥാര്‍ഥ നിയന്ത്രണ രേഖയിലെ സംഘര്‍ഷം കോണ്‍ഗ്രസ് ഇന്ന് പാര്‍ലമെന്റില്‍ ഉന്നയിക്കും. ചര്‍ച്ച ആശ്യപ്പെട്ട് കോണ്‍ഗ്രസ് നോട്ടീസ് നല്‍കി. സമ്മേളനത്തിന് മുന്നോടിയായി ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തില്‍ പങ്കെടുത്തേക്കും.

 

---- facebook comment plugin here -----

Latest