Connect with us

National

ആര്‍ക്കും വെട്ടിമാറ്റാൻ കഴിയാത്ത ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് ലഡാക്ക്; ചൈനക്ക് മറുപടിയുമായി ഇന്ത്യ

ഇന്ത്യയുടെ പ്രതികരണം കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിലെ ഭൂപട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചൈന എതിര്‍പ്പ് ഉന്നയിച്ച പശ്ചാത്തലത്തിൽ

Published

|

Last Updated

ന്യുഡല്‍ഹി | കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിലെ ഭൂപട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചൈന എതിര്‍പ്പ് ഉന്നയിച്ചതിനെ തുടര്‍ന്ന് ചൈനക്ക് മറുപടിയുമായി ഇന്ത്യ.  ആര്‍ക്കും വെട്ടിമാറ്റാൻ കഴിയാത്ത ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് ലഡാക്കെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യന്‍ ഭൂപടത്തില്‍ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിലെ (എല്‍ എ സി) ഗോഗ്ര, ഹോട്ട് സ്പ്രിംഗ് തുടങ്ങിയ അതിര്‍ത്തിയിലെ പ്രധാന സംഘര്‍ഷ മേഖലകള്‍ ഉള്‍പ്പെടെ ഇരുപത്തിയെട്ട് സ്ഥലങ്ങളാണ് ഇന്ത്യ ഔദ്യോഗികമായി തിരഞ്ഞെടുത്തത്. ലഡാക്ക് ഭരണകൂടവുമായി ആലോചിച്ചാണ് സര്‍ക്കാര്‍ നടപടി സ്വികരിച്ചത്. 2020ല്‍ ഇന്ത്യന്‍-ചൈനീസ് സേനകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഗോക്ര, ഹോട്ട് സ്പ്രിംഗ് തുടങ്ങിയ സ്ഥലങ്ങള്‍ തര്‍ക്കമേഖലകളായിരുന്നു.

ഉയര്‍ന്ന കൊടുമുടിയായ അലിഷ ഗിരി, ബ്രാംഗ്‌സ, ചാപ്ചിംഗല്‍ പാസ്, കനിഷ്‌ക കൊടുമുടി, കരുണ്‍ പിര്‍ പര്‍വ്വതം, കുക്‌സെല്‍, മാര്‍ത്താണ്ഡ് ഗിരി, പാര്‍പിക് ഹിമാനി, സ്‌കാംരി ഹിമാനി, ഷാച്ച്മിരിക് പാസ്, ഷ്‌കോര്‍ഗ താഴ്വര, സോറാവര്‍ കൊടുമുടി, ഡെഹ്റ കോമ്പസ്, ഡ്രക് കര്‍പോ എന്നിവയാണ് ഇന്ത്യ കണ്ടെത്തിയ മറ്റ് സ്ഥലങ്ങള്‍. ജോല്‍മോരി, കുമാരായന പോയിന്റ്, പാങ്ലുങ്, റിഞ്ചന്‍ സാങ്പോ, സാക്യശ്രീ ഗിരി, ഗുരു റിന്‍പോച്ചെ, ഷാമല്‍ ലുങ്പ, യാങ്പ നദി, മാര്‍പ ലോത്സവ റി, മിലരേപ കാങ്രി, ശിവ റി, മഹേശ്വര റി എന്നിവയും ഈ പട്ടികയിലുണ്ട്.

എന്നാല്‍ ഈ പ്രദേശത്തിന്മേല്‍ അവകാശവാദം ഉന്നയിക്കുകയും ഇന്ത്യയുടെ നീക്കം നിയമവിരുദ്ധമാണെന്ന്  ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് ആരോപിച്ചിരുന്നു. ഇന്ത്യ ഏകപക്ഷീയമായും നിയമവിരുദ്ധമായും സ്ഥാപിച്ച ലഡാക്ക് കേന്ദ്രഭരണ പ്രദേശം എന്നതിനെ ചൈന ഒരിക്കലും അംഗീകരിച്ചിട്ടില്ലന്നും ഇന്ത്യയുടെ നടപടിയെ ശക്തമായി എതിര്‍ക്കുന്നവെന്നും ഈ നീക്കം നിയമവിരുദ്ധവും അസാധുവുമാണന്നും മാവോ പ്രതികരിച്ചിരുന്നു.

Content Highlights:
India strongly responded to China’s objection regarding the mapping of Ladakh, declaring it an inseparable part of the country. The official mapping initiative covers 28 locations near the Line of Actual Control, including Gogra and Hot Springs. China opposed the move, claiming it does not recognize the Union Territory of Ladakh.
---- facebook comment plugin here -----

Latest