Connect with us

covid

ഇന്ത്യയുടെ കൊവാക്‌സിന് 96 രാജ്യങ്ങളുടെ അംഗീകാരം

96 രാജ്യങ്ങളുടെയും പട്ടിക കോവിന്‍ പോര്‍ട്ടലില്‍ ലഭിക്കും

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരസ്പരം അംഗീകരിക്കുന്നതിന് ഇന്ത്യ 96 രാജ്യങ്ങളുമായി ധാരണയില്‍ എത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയുടെ കോവാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇനി ഈ രാജ്യങ്ങളിലെല്ലാം യാത്ര ചെയ്യാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു.

കോവിന്‍ പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് ഉപയോഗിച്ച് ഈ രാജ്യങ്ങളിലേക്ക് യാത്രചെയ്യാനാവും. ഈ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് നിലവിലുള്ള കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവുകളും അനുവദിക്കും. 96 രാജ്യങ്ങളുടെയും പട്ടിക കോവിന്‍ പോര്‍ട്ടലില്‍ കാണാനാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

 

 

 

Latest