Connect with us

Organisation

സ്വാതന്ത്ര്യ ദിന ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു

നജഫുദ്ദീന്‍ ടി കെ മന്‍സൂറ ഒന്നാം സ്ഥാനം നേടി. മുഹമ്മദ് ഹനീഫ അല്‍ഖോര്‍, ഷിറിന്‍ ഷബീര്‍ അല്‍വഅബ് എന്നിവര്‍ക്ക് യഥാക്രമം രണ്ടും മൂന്നും സ്ഥാനം.

Published

|

Last Updated

ദോഹ | ഐ സി എഫ് ദോഹ സെന്‍ട്രല്‍ കമ്മിറ്റി നടത്തിയ സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.നിരവധി പേര്‍ പങ്കെടുത്ത മത്സരത്തില്‍ നജഫുദ്ദീന്‍ ടി കെ മന്‍സൂറ ഒന്നാം സ്ഥാനം നേടി. മുഹമ്മദ് ഹനീഫ അല്‍ഖോര്‍, ഷിറിന്‍ ഷബീര്‍ അല്‍വഅബ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ഐ സി എഫ് ഖത്വര്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. ബഷീര്‍ പുത്തൂപ്പാടം വിജയികളെ പ്രഖ്യാപിച്ചു. ‘സ്വാതന്ത്ര്യം തന്നെ ജീവിതം’ എന്ന പ്രമേയത്തില്‍ ഐ സി എഫ് ഇന്റര്‍നാഷണല്‍ പ്രഖ്യാപിച്ച സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായാണ് ക്വിസ് മത്സരം നടന്നത്.

നേരത്തെ നടന്ന സോഷ്യല്‍ ട്വീറ്റ് മത്സരത്തില്‍ അബ്ദുല്‍ സലീം ബിന്‍മഹ്മൂദ് ഒന്നാം സ്ഥാനവും ജസീര്‍ കെട്ടുങ്ങല്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു. സ്റ്റാറ്റസ് വിഡിയോ മത്സരത്തില്‍ തഹാറ ഉമ്മര്‍ വകറ, മുനാസ് സഖാഫി ബിന്‍ മഹ്മൂദ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഐ സി എഫ് ദോഹ സെന്‍ട്രല്‍ അഡ്മിന്‍ & പി ആര്‍ വിഭാഗം മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്‍കും.