Connect with us

Kerala

തൃശൂരില്‍ കാല്‍നട യാത്രികന്റെ തലയിലേക്ക് കെട്ടിടത്തിന്റെ കൂറ്റന്‍ ജനല്‍ ചില്ല് തകര്‍ന്നു വീണു

അപകടത്തിന് പിന്നാലെ കട നാട്ടുകാര്‍ അടപ്പിച്ചു.

Published

|

Last Updated

തൃശൂര്‍  | തൃശൂരില്‍ കാല്‍നടയാത്രികന്റെ ദേഹത്തേക്ക് കെട്ടിടത്തിന്റെ കൂറ്റന്‍ ജനല്‍ ചില്ല് തകര്‍ന്ന് വീണു.തൃശൂര്‍ മണികണ്ഠന്‍ ആലിലാണ് സംഭവം. തലക്ക് സാരമായി പരുക്കേറ്റ ഇരിങ്ങാലക്കുട സ്വദേശി ഗോപാലകൃഷ്ണനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന് പിന്നാലെ കട നാട്ടുകാര്‍ അടപ്പിച്ചു.രാവിലെ ഫുട്പാത്തിലൂടെ നടന്നുപോകുന്നതിനിടെയാണ് ഗോപാലകൃഷ്ണന്റെ തലയില്‍ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ജനല്‍ച്ചില്ലുകള്‍ തലയില്‍ വീണത്. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.

അപകടനിലയിലായ കെട്ടിടത്തിന്റെ മുകള്‍ ഭാഗം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല.അപകടത്തിന് പിന്നാലെ ഫുട്പാത്ത് അടച്ചു. കെട്ടിടത്തിന്റെ താഴത്തെ കടകളും അടപ്പിച്ചു. ജനല്‍ ചില്ല് മാറ്റാന്‍ ഉടമസ്ഥന് നിര്‍ദേശം നല്‍കിയതായി ഫയര്‍ഫോഴ്സ് അറിയിച്ചു.

 

Latest