Connect with us

punjab election 2022

പഞ്ചാബില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കാതെ ബി ജെ പി

കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമറാണ് പഞ്ചാബില്‍ ബി ജെ പിക്ക് സര്‍ക്കാറുണ്ടാക്കാന്‍ കഴിയില്ലെന്ന സൂചന നല്‍കുന്ന പരസ്യപ്രസ്താവന നടത്തിയത്.

Published

|

Last Updated

ലക്‌നോ | നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ പഞ്ചാബില്‍ സര്‍ക്കാറുണ്ടാക്കുമെന്ന ആത്മവിശ്വാസമില്ലാതെ ബി ജെ പി. മറ്റ് നാല് സംസ്ഥാനങ്ങളിലും അധികാരത്തിലെത്തുമെന്ന് കരുതുന്ന ബി ജെ പി പരസ്യമായിപ്പോലും പഞ്ചാബില്‍ വിജയ പ്രതീക്ഷ പ്രകടിപ്പിക്കുന്നില്ല. സംസ്ഥാനത്ത് വ്യക്തിപ്രഭാവമുണ്ടെന്ന് കരുതുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ സഖ്യത്തിലെത്തിച്ചിട്ടും പാര്‍ട്ടി ഇവിടെ വിജയം പ്രതീക്ഷിക്കുന്നില്ലെന്ന് സൂചന നല്‍കുന്നത് രാഷ്ട്രീയ നിരീക്ഷകര്‍ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്.

യു പിയിലെ ബി ജെ പിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് പഞ്ചാബില്‍ ജയിക്കുമെന്ന് ആത്മവിശ്വാസമില്ലാത്ത പ്രസ്താവന കേന്ദ്ര മന്ത്രി തന്നെ നടത്തിയത്. കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമറാണ് പഞ്ചാബില്‍ ബി ജെ പിക്ക് സര്‍ക്കാറുണ്ടാക്കാന്‍ കഴിയില്ലെന്ന സൂചന നല്‍കുന്ന പരസ്യപ്രസ്താവന നടത്തിയത്. സംസ്ഥാനത്തെ പാര്‍ട്ടിയില്‍ നിന്നുള്ള രാജികള്‍ വലിയ കാര്യമൊന്നുമല്ല. ബി ജെ പിക്ക് ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ജനങ്ങള്‍ തങ്ങളെ അനുഗ്രഹിക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ബി ജെ പി സര്‍ക്കാറുകള്‍ ഉണ്ടാക്കുന്നതില്‍ വിജയിക്കുമെന്നും കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമര്‍ മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ ഉണ്ടാക്കുന്നതില്‍ പഞ്ചാബില്‍ മാത്രം ബി ജെ പി നേതൃത്വം ആത്മവിശ്വാസം പുലര്‍ത്തുന്നില്ല എന്ന സൂചനയാണ് ഇത് നല്‍കുന്നത്.

Latest