Connect with us

Kerala

കൊച്ചാണ്ടിയില്‍ കക്കാട്ടാറിന്റെ കൈവഴിയിലൂടെ എത്തിയ കാട്ടാനകുട്ടിയെ രക്ഷപ്പെടുത്തി

വനം വെറ്റിനറി ഡോക്ടറെത്തി പ്രാഥമിക ചികില്‍സക്ക് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് വനം വകുപ്പ്

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട ആങ്ങംമൂഴിയില്‍ കക്കാട്ടാറിന്റെ കൈവഴിയിലൂടെ എത്തിയ കാട്ടാനകുട്ടിയെ വനപാലകരും നാട്ടുകാരും ചേര്‍ന്ന് കരക്കെത്തിച്ചു. ഇന്ന് ഉച്ചയോടെയാണ് ഗൂഡ്രിക്കല്‍ വനം റേഞ്ചില്‍ ഗവി റോഡില്‍ ആങ്ങംമൂഴികൊച്ചാണ്ടിയിലാണ് കാട്ടാനകൂട്ടി കക്കാട്ടാറിന്റെ കൈവഴിയിലൂടെ എത്തിയത്.

വനം വെറ്റിനറി ഡോക്ടറെത്തി പ്രാഥമിക ചികില്‍സക്ക് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.