Connect with us

KS Eshwarappa resigns

കരാറുകാരന്റെ ദുരൂഹ മരണം: കര്‍ണാടകയില്‍ മന്ത്രി ഈശ്വരപ്പ രാജിവെച്ചു

രാജിക്കത്ത് നാളെ മുഖ്യമന്ത്രിക്ക് കൈമാറും

Published

|

Last Updated

ബെംഗളൂരു | കരാറുകാരന്റെ ദുരൂഹമരണത്തില്‍ ആരോപണ വിധേയനായ കര്‍ണാടക ഗ്രാമവികസന മന്ത്രി കെ എസ് ഈശ്വരപ്പ രാജിവച്ചു. പ്രതിപക്ഷമടക്കും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങിയ പശ്ചാത്തലത്തിലാണ് രാജി തീരുമാനം. രാജിക്കത്ത് നാളെ മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി കൈമാറുമെന്ന് ഈശ്വരപ്പ അറിയിച്ചു.

ഈശ്വരപ്പക്കെതിരെ അഴിമതിയാരോപണമുന്നയിച്ച ബി ജെ പി പ്രവര്‍ത്തകനായ സന്തോഷ് പാട്ടീല്‍(37) എന്ന കോണ്‍ട്രാക്ടറാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ മൃതദേഹം ഉഡുപ്പിയില്‍ കണ്ടെത്തിയത്. നാല് കോടി രൂപയോളം മുടക്കി ബെളഗാവിയില്‍ കഴിഞ്ഞവര്‍ഷം പൂര്‍ത്തിയാക്കിയ റോഡിന്റെ ബില്ലുകള്‍ നല്‍കിയെങ്കിലും പണം അനുവദിക്കുന്നതിനു മന്ത്രിയും കൂട്ടാളികളും 40 ശതമാനം കമ്മീഷന് ആവശ്യപ്പെട്ടുവെന്ന് സന്തോഷ് പാട്ടില്‍ പറഞ്ഞിരുന്നു.

 

 

Latest