Connect with us

Kerala

വഖഫ് സ്വത്തുക്കളുടെ നിയമവിരുദ്ധ കൈമാറ്റം; വിജിലന്‍സ് അന്വേഷണത്തിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ അടക്കമുള്ളവരുടെ പേരില്‍ ജമാല്‍ കോടതിയെ സമീപിച്ചത് വഖ്ഫ് ബോര്‍ഡ് അറിയാതെയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

Published

|

Last Updated

കൊച്ചി | സംസ്ഥാന വഖ്ഫ് ബോര്‍ഡില്‍ രണ്ടുലക്ഷം കോടിയുടെ സ്വത്തുക്കള്‍ നിയമവിരുദ്ധമായി കൈമാറ്റംചെയ്തെന്ന കേസില്‍ വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഹരജി ഹൈക്കോടതി തള്ളി. ബോര്‍ഡ് സിഇഒയും മുന്‍ ചെയര്‍മാനുമടക്കം നാലു പേര്‍ക്കെതിരെ 2016ല്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ട കേസിലാണ് നടപടി. ജസ്റ്റിസ് സുനില്‍ തോമസ് ആണ് ഹര്‍ജി തള്ളിയത്.

അന്വേഷണം സ്റ്റേ ചെയ്യണമെന്നും കേസില്‍ വഖ്ഫ് ബോര്‍ഡിനെ കക്ഷി ചേര്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍, വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ അടക്കമുള്ളവരുടെ പേരില്‍ ജമാല്‍ കോടതിയെ സമീപിച്ചത് വഖ്ഫ് ബോര്‍ഡ് അറിയാതെയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബോര്‍ഡ് കേസില്‍ കക്ഷിയല്ലെന്നും ഉദ്യോഗസ്ഥര്‍ നടത്തിയ അഴിമതിയാണ് അന്വേഷിക്കുന്നതെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

വഖ്ഫ് ബോര്‍ഡ് സിഇഒ ബി എം ജമാല്‍, മുന്‍ ചെയര്‍മാന്‍ സൈദാലിക്കുട്ടി, നിലവില്‍ അംഗങ്ങളായ സൈനുദ്ധീന്‍, എംസി മായിന്‍ ഹാജി എന്നിവര്‍ക്കെതിരെ വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ബിഎം ജമാല്‍ സ്റ്റേ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.