goa
ഗോവയില്‍ അധികാരത്തിലെത്തിയാല്‍ അയോധ്യ ഉള്‍പ്പെടെ സൗജന്യ തീര്‍ഥാടനം വാഗ്ദാനം ചെയ്ത് എ എ പി
എല്ലാ കുടുംബളിലും ഒരാള്‍ക്ക് ജോലി, 300 യൂണിറ്റ് വരെ വൈദ്യുതി ബില്‍ സൗജന്യം എന്നിവക്ക് ശേഷം മൂന്നാമത്തെ ഉറപ്പായാണ് കേജ്രിവാള്‍ വാഗ്ദാനം മുന്നോട്ട് വെച്ചിരിക്കുന്നത്
പനാജി | ഗോവയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ അയോധ്യ ഉള്‍പ്പെടെയുള്ള തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് സൗജന്യ തീര്‍ഥാടനം വാഗ്ദാനം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. പനാജിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരക്കവെയായിരുന്നു എ എ പി ദേശീയ കണ്‍വീനറുടെ വാഗ്ദാനം. അയോദ്ധ്യ, ഷിര്‍ദ്ദി, വേളാങ്കണ്ണി, അജ്മീര്‍ ശരീഫ് എന്നിവിടങ്ങളിലേക്കാണ് സൗജന്യ തീര്‍ഥാടനം വാഗ്ദാനം ചെയ്തിരിക്കുന്നത്.
എല്ലാ കുടുംബളിലും ഒരാള്‍ക്ക് ജോലി, 300 യൂണിറ്റ് വരെ വൈദ്യുതി ബില്‍ സൗജന്യം എന്നിവക്ക് ശേഷം മൂന്നാമത്തെ ഉറപ്പായാണ് കേജ്രിവാള്‍ വാഗ്ദാനം മുന്നോട്ട് വെച്ചിരിക്കുന്നത്. ഘനന- വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവര്‍ക്ക് മാസം 5,000 സഹായധനം നല്‍കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ഇതാദ്യമായല്ല സൗജന്യ തീര്‍ഥാടനം വാഗ്ദാനം ചെയ്യുന്നതെന്നും സി എം തീര്‍ഥയാത്രാ യോജന എന്ന പേരില്‍ ഡല്‍ഹിയില്‍ നടപ്പിലാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യത്തെ രണ്ട് വര്‍ഷം കൊണ്ട് 35,000 പേര്‍ക്ക് ഡല്‍ഹിയില്‍ ഇതിന്റെ ഗുണം ലഭിച്ചിട്ടുണ്ട്. എ സി ട്രെയിനുകളിലാണ് ഇത്തരത്തില്‍ തീര്‍ഥയാത്രാ സൗകര്യം ഒരുക്കിയത്. ഭക്ഷമമടക്കം എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്താറുണ്ടെന്നും അദ്ദേഹം അറിയിച്ചു.